
മാഡ്രിഡ്: ബ്രസീലിയന്‍ ഫുട്ബോള്‍ ചരിത്രത്തില്‍ ആദ്യമായി അഴരുടെ ദേശീയ ടീമിന് വിദേശകോച്ച് വരുന്നു. റയല്‍ മാഡ്രിഡ് പരിശീലകന് കോച്ച് കാര്‍ലോ ആഞ്ചലോട്ടിയാണ് ബ്രസീലിന്റെ പരിശീലകാന്‍ തയാറെടുക്കുന്നത് എന്നാല്‍, ഇതു സംബന്ധിച്ച് ബ്രസീലിയന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ പ്രതികരിച്ചിട്ടില്ല. ലോകകപ്പില്‍ ബ്രസീലിനെ പരിശീലിപ്പിച്ച ടിറ്റെ സ്ഥാനമൊഴിഞ്ഞ ഉടന്‍ ആഞ്ചലോട്ടിയെ ബ്രസീല്‍ പരിഗണിച്ചിരുന്നു. എന്നാല്‍ ആദ്യം താല്പര്യം കാട്ടിതിരുന്ന ആഞ്ചലോട്ടി ബ്രസീലിലേക്കു പോകൊന്‍ സന്നദ്ധനായെന്ന് ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മാത്രവുമല്ല, സീസണുശേഷം റയലില്‍ തുടരുക ബുദ്ധിമുട്ടാവുമെന്ന് ആഞ്ചലോട്ടി ടീമിനെ അറിയിച്ചു. ബ്രസീല്‍ ടീമിന് ആഞ്ചലോട്ടിയില്‍ ഇപ്പോഴും താല്പര്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, തുടര്‍ തോല്‍വികളില്‍ ഉഴറുന്ന ആഞ്ചലോട്ടിയെ നിലനിര്‍ത്താന്‍ റയല്‍ മാനെജ്മെന്റിന് താത്പര്യമില്ല.
ആഞ്ചലോട്ടിക്ക് കരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് റയല്‍ മാഡ്രിഡ്. രണ്ട് പരിശീലകരാണ് റയലിന്റെ പരിഗണനയിലുള്ളത്. മുന്‍കോച്ച് സിനദിന്‍ സിദാന് റയലിലേക്ക് തിരിച്ചെത്തുമെന്ന സൂചനകളുണ്ടായിരുന്നു. എന്നാല്‍ റയല്‍ പ്രസിഡന്റ് ഫ്ലോറെന്റീനോ പെരസ് സിദാനെ പരിഗണിക്കുന്നില്ലെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ചെല്‍സിയുടെ മുന്‍കോച്ച് തോമസ് ടുഷേല്‍, റയലിന്റെ ഇതിഹാസതാരങ്ങളില്‍ ഒരാളായ റൗള്‍ ഗോണ്‍സാലസ് എന്നിവരില്‍ ഒരാളെ കോച്ചാക്കാനാണ് പെരസിന് താല്പര്യം. റയലിന്റെ ജൂനിയര്‍ ടീം പരിശീലകനാണിപ്പോള്‍ റൗള്‍.
റയലുമായി ഏറെ അടുപ്പമുള്ള ക്ലബിന്റെ ശൈലി നന്നായി അറിയുന്ന റൗളിനെ ആഞ്ചലോട്ടിയുടെ പകരക്കാരനായി നിയമിക്കാനാണ് സാധ്യത. കഴിഞ്ഞ ആഴ്ച ഷാല്‍ക്കെ പരിശീലകനാവാനുള്ള ഓഫര്‍ റൗള്‍ നിരസിച്ചിരുന്നു. ഇത് റയല്‍ പരിശീലകനാവാന്‍ വേണ്ടിയാണെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ സീസണില്‍ ലാ ലീഗയിലും ചാമ്പ്യന്‍സ് ലീഗിലും റയല്‍ മാഡ്രിഡ് കിരീടം നേടിയത് കാര്‍ലോ ആഞ്ചലോട്ടിയുടെ തന്ത്രങ്ങളുടെ കരുത്തിലായിരുന്നു. ഈ സീസണില്‍ ആ മികവിലേക്ക് എത്താന്‍ റയലിന് കഴിയുന്നില്ല. എല്‍ ക്ലാസിക്കോയില്‍ രണ്ടുതവണയും ബാഴ്സലോണയോട് തോറ്റു.
പിന്നാലെ കോപ ഡെല്‍ റേ ആദ്യ പാദത്തിലും ലെവന്‍ഡോവ്സ്കി ഇല്ലാതെ ഇറങ്ങിയ ബാഴ്സയോട് തോല്‍വി. കഴിഞ്ഞ 11 മാസത്തിനിടെ സാന്റായാഗോ ബെര്ണാബ്യൂവില് റയലിന്റെ ആദ്യ തോല്‍വി. ഇതോടെ വരുന്ന സീസണില്‍ ആഞ്ചലോട്ടിക്ക് പകരം പുതിയ പരിശീലകനെ നിയമിക്കാനുള്ള നീക്കത്തിലാണ് റയല്‍ മാഡ്രിഡ്.