ഇക്വഡോറിനെ ഒറ്റ ഗോളിനു മറികടന്ന് അർജന്‍റീന

സൂപ്പർ മിഡ്ഫീൽഡർ ഏഞ്ജൽ ഡി മരിയയാണ് മത്സരത്തിലെ ഏക ഗോളിന് ഉടമ.
ഇക്വഡോറിനെ ഒറ്റ ഗോളിനു മറികടന്ന് അർജന്‍റീന
ഏഞ്ജൽ ഡി മരിയയുടെ ഗോൾ ആഘോഷം.
Updated on

ഷിക്കാഗോ: കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്‍റിനു മുന്നോടിയായി സംഘടിപ്പിച്ച അന്താരാഷ്‌ട്ര സൗഹൃദ മത്സരത്തിൽ ഇക്വഡോറിനെ അർജന്‍റീന എതിരില്ലാത്ത ഒരു ഗോളിനു കീഴടക്കി. സൂപ്പർ മിഡ്ഫീൽഡർ ഏഞ്ജൽ ഡി മരിയയാണ് മത്സരത്തിലെ ഏക ഗോളിന് ഉടമ.

ആദ്യ പകുതിയിൽ ഏറിയ പങ്കും പന്ത് അർജന്‍റൈൻ താരങ്ങളുടെ കാലുകളിൽ തന്നെയായിരുന്നെങ്കിലും, ഗോളവസരങ്ങൾ അധികം തുറന്നെടുക്കാനായില്ല. നാൽപ്പതാം മിനിറ്റിലാണ് ഇക്വഡോർ പ്രതിരോധം ഭേദിച്ച് ഡി മരിയ വല കുലുക്കുന്നത്.

അർജന്‍റീനയുടെ സ്റ്റാർട്ടിങ് ഇലവനിൽ ഉൾപ്പെടാതിരുന്ന ഇതിഹാസ താരം ലയണൽ മെസി, 56-ാം മിനിറ്റിൽ ‍ഡി മരിയയ്ക്കു പകരക്കാരനായാണ് കളത്തിലിറങ്ങുന്നത്.

രണ്ടാം പകുതിയിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനായെങ്കിലും ഗോൾ മാത്രം അകന്നു നിന്നു. സമ്പൂർണ പ്രതിരോധ ശൈലി സ്വീകരിച്ച ഇക്വഡോർ നാമമാത്രമായ ശ്രമങ്ങൾ മാത്രമാണ് എതിർ ഗോൾ പോസ്റ്റിലേക്കു നടത്തിയത്.

കോപ്പ അമേരിക്ക തുടങ്ങും മുൻപ് ഒരു സൗഹൃദ മത്സരം കൂടി അർജന്‍റീന കളിക്കുന്നുണ്ട്. ജൂൺ 15ന് നടക്കുന്ന മത്സരത്തിൽ എതിരാളികൾ ഗ്വാട്ടിമാലയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com