എ​ടി​കെ -ബ​ഗാ​ന്‍ സെ​മി​യി​ല്‍

മ​ത്സ​ര​ത്തി​ന്‍റെ 11-ാ മി​നി​റ്റി​ല്‍ ബ​ഗാ​ന്‍റെ മ​ല​യാ​ളി താ​രം ആ​ഷി​ഖ് കു​രു​ണി​യ​ന് പു​രു​ക്കി​നെ​ത്തു​ട​ര്‍ന്ന് പു​റ​ത്ത് പോ​വേ​ണ്ടി​വ​ന്നു.
എ​ടി​കെ -ബ​ഗാ​ന്‍ സെ​മി​യി​ല്‍

കൊ​ല്‍ക്ക​ത്ത: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ല്‍ എ​ടി​കെ മോ​ഹ​ന്‍ ബ​ഗാ​ന്‍ -ഹൈ​ദ​രാ​ബാ​ദ് എ​ഫ്‌​സി സെ​മി. പ്ലേ ​ഓ​ഫി​ല്‍ ഒ​ഡീ​ഷ എ​ഫ്സി​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​ന് തോ​ല്‍പ്പി​ച്ചാ​ണ് ബ​ഗാ​ന്‍ സെ​മി​യി​ലെ​ത്തി​ത്. ഹ്യൂ​ഗോ ബൗ​മോ​സ്, ദി​മി​ത്രി പെ​ട്രാ​ടോ​സ് എ​ന്നി​വ​രാ​ണ് ബ​ഗാ​ന്‍റെ ഗോ​ളു​ക​ള്‍ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ 11-ാ മി​നി​റ്റി​ല്‍ ബ​ഗാ​ന്‍റെ മ​ല​യാ​ളി താ​രം ആ​ഷി​ഖ് കു​രു​ണി​യ​ന് പു​രു​ക്കി​നെ​ത്തു​ട​ര്‍ന്ന് പു​റ​ത്ത് പോ​വേ​ണ്ടി​വ​ന്നു. പ​ക​ര​മെ​ത്തി​യ​ത് ലി​സ്റ്റ​ണ്‍ കൊ​ളാ​കോ. 16-ാം മി​നി​റ്റി​ല്‍ ബ​ഗാ​ന്‍റെ ആ​ദ്യ ആ​ക്ര​ണം. ബൗ​മോ​സി​ന്‍റെ ഫ്രീ​കി​ക്കി​ല്‍ കാ​ള്‍ മ​ക്ഹ്യൂ​ഗ് ത​ല​വ​ച്ചെ​ങ്കി​ലും ഗോ​ള്‍ കീ​പ്പ​ര്‍ അ​മ്രി​ന്ദ​ര്‍ സിം​ഗി​ന്‍റെ ര​ക്ഷ​പ്പെ​ടു​ത്തി ഗോ​ള​ക​റ്റി.

28-ാം മി​നി​റ്റി​ല്‍ ഒ​ഡീ​ഷ​യ്ക്ക് സ്ു​വ​ര്‍ണാ​വ​സ​രം ല​ഭി​ച്ചു. വി​ക്റ്റ​ര്‍ റോ​ഡ്രി​ഗ​സ് പ​ന്ത് പ്ര​തി​രോ​ധ താ​ര​ത്തി​ന് മു​ക​ളി​ലൂ​ടെ സ്‌​കൂ​പ്പ് ചെ​യ്തി​ട്ടു. പ​ന്ത് സ്വീ​ക​രി​ച്ച് ഡി​യേ​ഗോ മൗ​റി​സി​യോ തൊ​ടു​ത്ത ഷോ​ട്ട് ക്രോ​സ് ബാ​റി​ന് മു​ക​ളി​ലൂ​ടെ പ​റ​ന്നു. 32-ാം മി​നി​റ്റി​ല്‍ മൗ​റി​സി​യോ പ​ന്തു​മാ​യി ബ​ഗാ​ന്‍ ബോ​ക്സി​ന​ടു​ത്തേ​ക്ക്. എ​ന്നാ​ല്‍ ക്രോ​സി​ല്‍ ക്രോ​സി​ല്‍ കാ​ലു​വെ​ക്കാ​ന്‍ റോ​ഡ്രി​ഗ​സി​ന് ക​ഴി​ഞ്ഞി​ല്ല. 36ാം മി​നി​റ്റി​ല്‍ ആ​ദ്യ ഗോ​ളെ​ത്തി. മ​ന്‍വീ​ര്‍ സിം​ഗി​ന്‍റെ അ​സി​സ്റ്റി​ലാ​യി​രു​ന്നു ഗോ​ള്‍. പെ​ട്രാ​റ്റോ​സി​ന്‍റെ ഷോ​ര്‍ട്ട് കോ​ര്‍ണ​ര്‍ മ​ന്‍വീ​ര്‍ സിം​ഗി​ന്. മ​ന്‍വീ​റി​ന്‍റെ ബാ​ക്ക് ഹീ​ല്‍ ബൗ​മോ​സി​ലേ​ക്ക്. ഫാ​ര്‍ പോ​സ്റ്റി​ല്‍ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്ന താ​രം നി​റ​യൊ​ഴി​ച്ചു. ആ​ദ്യ​പകു​തി 1-0ന് അ​വ​സാ​നി​ച്ചു. ര​ണ്ടാം പ​കു​തി​യി​ലും ബ​ഗാ​ന്‍ ആ​ധി​പ​ത്യം തു​ട​ര്‍ന്നു.

അതിന്‍റെ ഫ​ലം 58-ാം മി​നി​റ്റി​ല്‍ ല​ഭി​ച്ചു. മ​ക്ഹ്യൂ​ഗി​ന്‍റെ അ​സി​സ്റ്റി​ല്‍ പെ​ട്രാ​റ്റോ​സി​ന്‍റെ ത​ക​ര്‍പ്പ​ന്‍ ഗോ​ള്‍. ഇ​തോ​ടെ ബ​ഗാ​ന്‍ വി​ജ​യ​മു​റ​പ്പി​ച്ചു. ഇ​തി​നി​ടെ ഒ​ഡീ​ഷ​യു​ടെ ചി​ല ശ്ര​മ​ങ്ങ​ളു​മു​ണ്ടാ​യി. എ​ന്നാ​ല്‍ ബ​ഗാ​ന്‍ കീ​പ്പ​ര്‍ വി​ശാ​ല്‍ കെ​യ്തും പ്ര​തി​രോ​ധ​നി​ര​യും ഉ​റ​ച്ച​പ്പോ​ള്‍ ഗോ​ള്‍വ​ര ക​ട​ത്താ​ന്‍ സാ​ധി​ച്ചി​ല്ല.മാ​ർ​ച്ച് സെ​മി ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്. മും​ബൈ സി​റ്റി- ബം​ഗ​ളൂ​രു എ​ഫ്സി മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ​പാ​ദം മും​ബൈ​യി​ല്‍ ന​ട​ക്കും. ഒ​മ്പ​തി​ന് എ​ടി​കെ എ​വെ ഗ്രൗ​ണ്ടി​ല്‍ ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി​യെ നേ​രി​ടും

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com