ബ്രസീലിനെ സമനിലയിൽ തളച്ച് മൊറോക്കോ

ഗ്രൂപ്പ് സിയിലെ മത്സരത്തിൽ 1-1 എന്ന നില‍യിലാണ് മുൻ‌ ലോക ചാംപ‍്യൻമാരായ ബ്രസീലിനെ മൊറോക്കോ തളച്ചിട്ടത്
brazil vs morocco fifa world cup match updates

മത്സരത്തിൽ നിന്ന്

Updated on

ന‍്യൂയോർക്ക്: ബ്രസിലിനെതിരായ ലോകകപ്പ് മത്സരത്തിൽ സമനില പിടിച്ച് മൊറോക്കോ. ഗ്രൂപ്പ് സിയിലെ മത്സരത്തിൽ 1-1 എന്ന നില‍യിലാണ് മുൻ‌ ലോക ചാംപ‍്യൻമാരായ ബ്രസീലിനെ മൊറോക്കോ തളച്ചിട്ടത്. മൊറോക്കോയ്ക്കു വേണ്ടി ഇസ്മായിൽ സായ്ബാറിയും ബ്രസീലിനു വേണ്ടി വിനീഷ‍്യസ് ജൂനിയറും ഓരോ ഗോൾ വീതം നേടി.

ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും പിന്നീട് ഗോൾ നേടാൻ സാധിച്ചില്ല. മത്സരം സമനിലയിൽ കലാശിച്ചതോടെ ഇരു ടീമുകൾക്കും ഓരോ പോയിന്‍റ് വീതം ലഭിച്ചു. മത്സരത്തിന്‍റെ തുടക്കത്തിൽ ഗോൾ അടിക്കാനുള്ള രണ്ട് അവസരങ്ങൾ മൊറോക്കോ നഷ്ടപ്പെടുത്തി.

സ്റ്റാർ താരം നെയ്മറില്ലാതെയായിരുന്നു ഇത്തവണ ബ്രസീൽ ലോകകപ്പിന് ഇറങ്ങിയത്. മത്സരം വിജയിച്ചില്ലെങ്കിലും വിനീഷ‍്യസ് ജൂനിയറും റഫീഞ്ഞ‍്യയും ഉൾപ്പെട്ട ബ്രസീലിനെ വിറപ്പിച്ചാണ് മൊറോക്കോ മടങ്ങിയത്. മത്സരം സമനിലയായതോടെ ലോകകപ്പുകളിലെ ആദ‍്യ മത്സരത്തിൽ തോൽവിയറിയാതെ മുന്നേറുകയാണ് ബ്രസീൽ. 92 വർഷമായി ബ്രസീൽ ലോകകപ്പുകളിലെ ആദ‍്യ മത്സരത്തിൽ തോൽവി അറിഞ്ഞിട്ട്.

logo
Metro Vaartha
www.metrovaartha.com