മത്സരത്തിനിടെ കാനഡ താരത്തിന്‍റെ കാലൊടിഞ്ഞു, ഖത്തർ താരത്തിന് വിലക്ക് | Video

മാഡിബോക്ക് റഫറി ഉടൻ തന്നെ ചുവപ്പു കാർഡ് നൽകിയിരുന്നു.

ലോകകപ്പിനിടെ കാനഡ താരം ഇസ്മായിൽ കോനെയുടെ കാൽ ഒടിഞ്ഞ സംഭവത്തിൽ ഖത്തർ താരം അസീം മാഡിബോയെ അഞ്ച് മത്സരങ്ങളിൽ നിന്ന് വിലക്കി ഫിഫ. കഴിഞ്ഞ ആഴ്ച നടന്ന മത്സരത്തിലാണ് ഗുരുതരമായ നിയമലംഘനം നടന്നതായി ഫിഫ അച്ചടക്കസമിതി കണ്ടെത്തിയത്. വാൻകൂവറിൽ നടന്ന മത്സരത്തിന്‍റെ അമ്പത്തൊന്നാം മിനിറ്റിൽ കാനഡ താരത്തെ മാഡിബോ പിന്നിൽ നിന്ന് ടാക്കിൾ ചെയ്യുകയായിരുന്നു.

പരുക്കേറ്റ് പുളഞ്ഞ കോനെയെ ഉടൻ തന്നെ കളിക്കളത്തിൽ നിന്ന് പുറത്തുള്ള ആശുപത്രിയിൽ എത്തിച്ചു. താരത്തിന്‍റെ കാലിൽ ഒടിവുണ്ടായതിനാൽ അടിയന്തരമായി ശസ്ത്രക്രിയയും നടത്തി. മാഡിബോക്ക് റഫറി ഉടൻ തന്നെ ചുവപ്പു കാർഡ് നൽകിയിരുന്നു. കളിക്കളത്തിന് പുറത്ത് മാഡിബോ കോനെയെ നേരിട്ട് കണ്ട് മാപ്പപേക്ഷിച്ചിരുന്നു.

മാഡിബോയുടേത് തികച്ചും അനാവശ്യമായ നീക്കമാ‍യാരുന്നു എന്നും കോനെയുടെ കരിയർ തന്നെ ഈ പരുക്കു മൂലം ഇല്ലാതായേക്കാം എന്നും വിമർശനം ഉയർന്നിരുന്നു. കോനെ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.

logo
Metro Vaartha
www.metrovaartha.com