എമി മാ​ർ​ട്ടി​ന​സ് ഇ​ന്ത്യ​യി​ലേ​ക്ക്

എമി മാ​ർ​ട്ടി​ന​സ് ഇ​ന്ത്യ​യി​ലേ​ക്ക്

ജൂലൈ നാലിന് കോൽക്കത്തയിൽ, ബഗാൻ ഫുട്ബോൾ അക്കാഡമി സന്ദർശിക്കും

കോ​ല്‍ക്ക​ത്ത: അർജന്‍റീനയുടെ ലോകകപ്പ് ഫുട്ബോൾ ഹീറോ എമിലിയാനോ മാർട്ടിനസ് ഇന്ത്യയിലേക്ക്. എ​ടി​കെ മോ​ഹ​ന്‍ ബ​ഗാ​ന്‍റെ പ്ര​മോ​ഷ​ണ​ല്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യാ​ണ് ലോക പ്രശസ്ത ഗോൾ കീപ്പർ വരുന്നത്.

ജൂലൈ നാ​ലി​ന് മാ​ര്‍ട്ടി​നെ​സ് കോ​ല്‍ക്ക​ത്ത​യി​ലെ​ത്തും. ബ​ഗാ​ന്‍ ഫു​ട്ബോ​ള്‍ അ​ക്കാ​ഡമിയിൽ സന്ദർശനം നടത്തും. ഫു​ട്ബോ​ള്‍ ഇ​തി​ഹാ​സ​ങ്ങ​ളാ​യ പെ​ലെ​യെ​യും മ​റ​ഡോ​ണ​യെ​യും ബ്ര​സീ​ലി​ന്‍റെ മു​ന്‍നാ​യ​ക​ന്‍ ക​ഫു​വി​നെ​യും ഇ​ന്ത്യ​യി​ലെ​ത്തി​ച്ച ഫു​ട്ബോ​ള്‍ പ​ണ്ഡി​ത​ന്‍ ശതാദ്രു ദ​ത്ത​യാ​ണ് മാ​ര്‍ട്ടി​നസി​നെ​യും കോ​ൽ​ക്ക​ത്ത​യി​ലെ​ത്തി​ക്കു​ന്ന​ത്.

നി​ല​വി​ല്‍ ആ​സ്റ്റ​ണ്‍ വി​ല്ല​യുടെ ഗോളിയാണ് മാർട്ടിനസ്. ലോ​ക​ക​പ്പ് ഫൈ​ന​ലി​ല്‍ ഫ്രാ​ന്‍സി​നെ​തി​രാ​യ ഫൈ​ന​ലി​ല്‍ മാ​ര്‍ട്ടി​ന​സ് നടത്തിയ മി​ന്നും സേ​വു​കൾ അ​ര്‍ജ​ന്‍റീ​ന​യ്ക്ക് കി​രീ​ടം ഉറപ്പാക്കുന്നതിൽ നിർണായകമായിരുന്നു.

Related Stories

No stories found.
logo
Metrovaartha
www.metrovaartha.com