ഫോർട്ട് കൊച്ചിയിൽ ഫിഫ ഫാൻ സോൺ

ആവേശക്കടലായി ഫോർട്ട് കൊച്ചി; ലോകകപ്പ് ആവേശത്തിന് മാറ്റുകൂട്ടാൻ ഫിഫ ഫാൻ സോൺ തുറന്നു
Fort Kochi FIFA fan zone brings World Cup carnival

ഗാമെൻ വേൾഡ് സ്പോർട്സ് എന്‍റർടെയ്ൻമെന്‍റ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ എ രാജേഷ് ഫിഫ ഫാൻ സോൺ ഉദ്ഘാടനം നിർവഹിക്കുന്നു.

Updated on

ഫോർട്ട് കൊച്ചി: ലോകകപ്പ് ഫുട്ബോൾ ലഹരിയിൽ മതിമറക്കുന്ന കൊച്ചിയിലെ കായിക പ്രേമികൾക്ക് ഇനി ഉത്സവകാലം. മത്സരങ്ങൾ ഒരുമിച്ചിരുന്ന് ആസ്വദിക്കാൻ ഫോർട്ട് കൊച്ചിയിൽ 'ഫിഫ ഫാൻ സോൺ' തുറന്നു. കൊച്ചി മുൻസിപ്പൽ കോർപ്പറേഷനുമായി സഹകരിച്ച് ഗാമൻ വേൾഡ് സ്പോർട്സ് എന്‍റർടെയ്ൻമെന്‍റ് ഉൾപ്പെടെയുള്ള സംഘാടകരാണ് ഫുട്ബോൾ ആരാധകർക്കു വേണ്ടി വിപുലമായ ഫാൻ പാർക്ക് ഒരുക്കിയത്. ഗാമെൻ വേൾഡ് സ്പോർട്സ് എന്‍റർടെയ്ൻമെന്‍റ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ എ രാജേഷ് ഫാൻ പാർക്കിന്‍റെ ഉദ്ഘാടനം നിർവഹിച്ചു.

ലോകകപ്പ് മത്സരങ്ങൾ വളരെ വ്യക്തതയോടെ കാണാൻ കൂറ്റൻ പ്രൊജക്റ്ററുകളും എൽഇഡി സ്ക്രീനുകളുമാണ് ഫാൻ പാർക്കിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇതിനൊപ്പം, സ്റ്റേഡിയത്തിനു സമാനമായ അനുഭവം നൽകുന്ന മികച്ച ശബ്ദസംവിധാനവും ഒരുക്കിയിട്ടുണ്ട്. ഓരോ മത്സരങ്ങൾക്കും മുൻപ് കാണികളെ ആവേശത്തിലാക്കാൻ ലൈവ് ബാൻഡ് പ്രകടനങ്ങളും മറ്റ് കലാപരിപാടികളും അരങ്ങേറും.

ബ്രസീലിന്‍റെ മത്സര ദിവസം വൻ ജനത്തിരക്കാണ് ഫാൻ പാർക്കിൽ അനുഭവപ്പെട്ടത്. പ്രിയതാരങ്ങളുടെ പേരുകൾ ആലേഖനം ചെയ്ത മഞ്ഞ ജേഴ്സിയണിഞ്ഞ് ആയിരക്കണക്കിന് ആരാധകർ ഫോർട്ട് കൊച്ചിയിലേക്ക് ഒഴുകിയെത്തി.

സംഗീതവും ആവേശവും നിറഞ്ഞ് ഒരു കാർണിവൽ പ്രതീതി ജനിപ്പിക്കുന്ന ഈ ഫാൻ സോൺ, വരും ദിവസങ്ങളിലും കൊച്ചിയിലെ ഫുട്ബോൾ പ്രേമികളുടെ പ്രധാന സംഗമവേദിയായി മാറും.

യാതൊരു തടസങ്ങളുമില്ലാതെ ലോകകപ്പ് മത്സരങ്ങൾ മുഴുവൻ ഇവിടെ തത്സമയം ആസ്വദിക്കാനാകും. ഗാമെൻ വേൾഡ് സ്പോർട്സ് എന്‍റർടെയ്ൻമെന്‍റ് പ്രൈവറ്റ് ലിമിറ്റഡ് ഹെഡ് ഓഫ് ഓപ്പറേഷൻസ് ബിനു റാം, കൊച്ചി കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ. അഷ്റഫ്, നഗരസഭ രണ്ടാം ഡിവിഷൻ കൗൺസിലർ ഫൗസിയ സജീർ തുടങ്ങിയവർ ചടങ്ങിൽ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.

logo
Metro Vaartha
www.metrovaartha.com