
പാരീസ്: ദേശീയ ഫുട്ബോള്‍ ടീമുകളുടെ പരിശീലകര്‍ക്കും ക്യാപ്ന്മാര്‍ക്കുമാണ് ഫിഫ ദ ബെസ്റ്റില്‍ വോട്ട് ചെയ്യാനുള്ള അവകാശം. ഈ അവകാശം ഉപയോഗിച്ച് സാക്ഷാല്‍ മെസി വോട്ട് ചെയ്തത് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ക്ക്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. അതുപോലെ നിലവിലെ ഏറ്റവും മികച്ച താരമായി മെസി കണക്കാക്കുന്നത് നെയ്മറെയാണ്.
മെസിയുടെ രണ്ടാമത്തെ വോട്ട് എംബാപ്പെയ്ക്കും മൂന്നാം വോട്ട് കരിം ബന്സേമയ്ക്കുമായിരുന്നു. മെസിക്ക് സ്വന്തം പേരില്‍ വോട്ട് രേഖപ്പെടുത്താന്‍ അവസരമുണ്ടായിട്ടും മെസി നെയ്മര്‍ക്ക് വോട്ട് നല്കി എന്നതാണ് ശ്രദ്ധേയം. പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇത്തവണ ആര്‍ക്കും വോട്ട് ചെയ്തില്ല.
സൗദി ലീഗില്‍ അല്‍ നസ്റിന് വേണ്ടി കളിക്കുന്ന താരം വോട്ട് രേഖപ്പെടുത്തിയിരുന്നില്ലെന്നുള്ളതാണ് വാസ്തവം. അദ്ദേഹത്തിന് പകരം പ്രതിരോധതാരം പെപ്പെയാണ് വോട്ട് നല്‍കിയത്. വോട്ട് ചെയ്യാന്‍ കഴിയുമായിരുന്നിട്ടും ക്രിസ്റ്റ്യാനോ വിട്ടുനിന്നു.എന്നാല്‍ പെപ്പെയുടെ വോട്ടുകളില്‍ ഒന്നുപോലും മെസിക്ക് ലഭിച്ചില്ല. ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയ്ക്കാണ് പെപ്പെ ആദ്യ വോട്ട് നല്‍കിയത്. റയല്‍ മാഡ്രിഡില്‍ തന്റെ സഹതാരങ്ങളായിരുന്ന ലൂക്കാ മോഡ്രിച്ചിന് രണ്ടാം വോട്ടും കരിം ബെന്‍സേമയ്ക്ക് മൂന്നാം വോട്ടും നല്കി. ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി മൂന്നാം വോട്ടാണ് മെസിക്ക് നല്‍കിയത്.
കരിം ബെന്‍സേമയ്ക്കാണ് ഛേത്രി ആദ്യ വോട്ട് നല്‍കിയത്. കിലിയന്‍ എംബാപ്പെയ്ക്ക് രണ്ടാം വോട്ടും നല്കി.
അതേസമയം നിലവിലെ പോര്‍ച്ചുഗല്‍ പരിശീലകന് റോബര്‍ട്ടോ മാര്‍ട്ടിനസ് തന്റെ ആദ്യത്തെ വോട്ട് തന്നെ മെസിക്ക് നല്കി. കെവിന് ഡി ബ്രൂയ്ന്, എംബാപ്പെ എന്നിവര്‍ക്കാണ് അദ്ദേഹം മറ്റു വോട്ടുകള്‍ നല്‍കിയത്.