
കൊച്ചി: ഖത്തര്‍ ലോകകപ്പ് എല്ലാ അര്‍ഥത്തിലും ഒരു വിസ്മയമായിരുന്നു എന്ന് നാം പലവട്ടം പറഞ്ഞുകൊണ്ടു. ഇപ്പോഴിതാ അതു സമര്‍ഥിക്കുന്ന യഥാര്‍ഥ കണക്കുകള്‍ ഫിഫ പുറത്തുവിട്ടിരിക്കുന്നു. ഏതാണ്ട് ഒരു മാസം നീണ്ടുനിന്ന ഖത്തര്‍ ലോകകപ്പ് കണ്ടത് 595 കോടി ജനങ്ങളാണെന്നാണ് ഫിഫയുടെ കണക്ക്. സോഷ്യല്‍ മീഡിയ എന്ഗേജ്മെന്റുകള് അടക്കമുള്ള കണക്കാണിത്. അര്‍ജന്റീന- ഫ്രാന്‍സ് പോരാട്ടമാണ് ഖത്തര്‍ ലോകകപ്പില്‍ ഏറ്റവുമധികം ആരാധകര്‍ നേരില്‍ക്കണ്ട മത്സരം. 88966 കാണികള്‍ ലുസൈല്‍ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞു. ലോകമെമ്പാടുമുള്ള 150 കോടി ജനങ്ങള്‍ അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലുള്ള അത്യന്തം ആവേശകരമായ ഫൈനല്‍ കണ്ടു. ലയണല്‍ മെസിയുടെ, ലയണല്‍ സ്കലോണിയുടെ ലാ ആല്‍ബിസെലെസ്റ്റെകള്‍ ട്രോഫി ഉയര്ത്തിയതിനിനു ശേഷം ഒരു മാസം പിന്നിടുമ്പോളാണ് ഫിഫ കണക്കുകള്‍ പുറത്തുവിടുന്നത്.
കാണികൾ, പ്രേക്ഷകർ
ലോകകപ്പ് ലോകത്തെ ഏറ്റവും വലിയ കായികമേളായാണ് എന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ് കണക്കുകള്‍. സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റ്വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ റെക്കോഡ് എന്‍ഗേജ്മെന്റാണ് ലോകകപ്പുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ളത്.
എല്ലാ പ്ലാറ്റ്ഫോമുകളിലുമായി ഒമ്പതു കോടി 36 ലക്ഷം പോസ്റ്റുകളാണ് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമലുകളിലുണ്ടായിട്ടുള്ളത്. അഞ്ഞൂറു കോടി 95 ലക്ഷം എന്‍ഗേജ്മെന്റ്സും ഉണ്ടായി.
ഖത്തര്‍ ലോകകപ്പ് എട്ട് സ്റ്റേഡിയങ്ങള്ക്കുള്ളിലായി 34 ലക്ഷം കാണികള്‍ ആസ്വദിച്ചു. 2018ല്‍ ഇത് 30 ലക്ഷമായിരുന്നു. ശരാശരി 53,191. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ പിറന്ന ലോകകപ്പ് കൂടിയാണിത്. 172 ഗോളുകളാണ് ഇവിടെ പിറന്നത്. 1998ലും 2014ലും നേടിയ 171 ഗോളുകളാണ് ഇതുവരെയുള്ള റെക്കോഡ്. 1994-ല്‍ അമെരിക്കയിലെ റോസ് ബൗളില്‍ നന്ന ബ്രസീല്‍- ഇറ്റലി ഫൈനലാണ് ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും കൂടുതല്‍ പേര് സ്റ്റേഡിയത്തില്‍ കണ്ട ലോകകപ്പ് മത്സരം. അന്ന് 94,194 പേരാണ് മത്സരം വീക്ഷിച്ചത്. 88966 പേരാണ് ഖത്തര്‍ ലോകകപ്പ് ഫൈനല്‍ കണ്ടത്.
<സമകാലിക ഫുട്ബോളിനെ മിന്നും താരങ്ങള്‍ അവിസ്മരണീയമാക്കിയ ലോകകപ്പ് കൂടിയാണിത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അഞ്ച് ഫിഫ ലോകകപ്പുകളില്‍ (2006, 2010, 2014, 2018, 2022) ഗോള്‍ നേടുന്ന ആദ്യ പുരുഷ താരമായി മാറി.
<നാലു ലോകകപ്പുകളില്‍ നോക്കൗട്ട് ഘട്ടത്തില്‍ ഗോള്‍ നേടുന്ന താരമായി മാറാന്‍ ലയണല്‍ മെസിക്കും കഴിഞ്ഞു.
<ക്രൊയേഷ്യക്കെതിരെ ക്യാനഡയുടെ 22കാരന് അല്‍ഫോന്‍സോ ഡേവിസ് നേടിയ ഗോളാണ് ഈ ലോകകപ്പിലെ വേഗമേറിയ ഗോള്‍. 68-ാം സെക്കന്‍ഡിലായിരുന്നു ഗോള്‍.
<പെലെയ്ക്കു ശേഷം ലോകകപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞതാരമായി 18 വര്‍ഷവും 110 ദിവസവും മാത്രം പ്രായമുള്ള സ്പെയിനിന്റെ ഗാവി മാറി. കോസ്റ്റാറിക്കയ്ക്കെതിരേ 7-0 ന് സ്പെയിന് വിജയിച്ച മത്സരത്തിലായിരുന്നു ഇത്. ---
വനിതാ വിപ്ലവം
ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി വനിതാ റഫറിമാര്‍ മത്സരം നിയന്ത്രിക്കുന്ന കാഴ്ചയ്ക്കും ഖത്തര്‍ വേദിയായി. സ്റ്റെഫാനി ഫ്രാപ്പാര്‍ട്ടായിരുന്നു ഈ നേട്ടത്തിനര്‍ഹയായത്. . അസിസ്റ്റന്റുമാരായ ന്യൂസ ബാക്ക്, കാരെന് ഡയസ് എന്നിവരും മത്സരത്തിന്റെ ഭാഗമായി.
<ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി എഎഫ്സിയില്‍ നിന്ന് മൂന്ന് ടീമുകള്‍ റൗണ്ട് ഓഫ് 16ലെത്തി.
<മിഡില്‍ ഈസ്റ്റിനെയും അറബ് ലോകത്തെയും ഒന്നിപ്പിക്കുന്ന മൊറോക്കോയുടെ അവിശ്വസനീയമായ മുന്നേറ്റം കണ്ടു. ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമായി മൊറോക്കോ മാറി.
<ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ടീമെന്ന റെക്കോഡ് ഫ്രാന്‍സിനാണ്, 16. കൂടുതല്‍ ഗോള്‍ വഴങ്ങിയ ടീം കോസ്റ്റാറിക്കയും, 11.
<23 പെനാല്‍റ്റികൾ പിറന്നു. ഇതില്‍ 17 എണ്ണം ഗോളായി. ആറെണ്ണം ഗോളി തടയുകയോ പുറത്തേക്കു പോവുകയോ ഉണ്ടായി. <നാലു റെഡ് കാര്‍ഡുകള്‍ പിറന്നു.
<കൂടുതല്‍ മഞ്ഞക്കാര്‍ഡ് ലഭിച്ച ടീം അര്‍ജന്റീന 17, കുറവ് ഇംഗ്ലണ്ട് 1.
<18.5 ലക്ഷം സന്ദര്‍ശകര്‍ ദോഹയില്‍ നടന്ന ഫിഫ ഫാന്‍ ഫെസ്റ്റിവലില്‍ പങ്കെടുത്തു.
തിരശീലയ്ക്കു പിന്നിൽ
തിരശീലയ്ക്ക് പിന്നിലെ അവിശ്വസനീയമായ കഠിനാധ്വാനമില്ലാതെ ഒരു ടൂര്‍ണമെന്റും ഭംഗായിയി നടക്കാനാവില്ല. 150 രാജ്യങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത 20,000 വളന്റിയേഴ്സ് ലോകകപ്പിന്റെ നടത്തിപ്പില്‍ ഭാഗമായി. ഇതില്‍ 17,000 സന്നദ്ധപ്രവര്‍ത്തകര്‍ ഖത്തറിലെ താമസക്കാരായിരുന്നു; 3,000 പേര് അന്തര്ദേശീയരും. 18 വയസ്സു മുതല്‍ 77 വയസ്സുവരെയുള്ളവരാണ് സന്നദ്ധപ്രവര്‍ത്തകര്‍. ഏതാണ് 180,000 അംഗീകൃത സന്നദ്ധ പ്രവര്‍ത്തകര്‍ നേരിട്ടും അല്ലാതെയും ടൂര്‍ണമെന്റ് വിജയകരമാക്കാന്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.
മാധ്യമങ്ങള്‍
അതുപോലെ മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യവും മുമ്പത്തേക്കാള്‍ ഏറെയായിരുന്നു. പതിനൊന്നായിരത്തിലധികം മാധ്യമപ്രവര്‍ത്തകരാണ് ഖത്തറിലെത്തിയത്. ഇതില്‍ പ്രിന്റ് മീഡിയ പ്രതിനിധികളായെത്തിയ അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തകര്‍ 1765 പേരാണ്. ഖത്തറിലെ ദേശീയ പത്രങ്ങള്‍69 ആണ്. 726 അന്താരാഷ്ട്ര ഫോട്ടോഗ്രാഫര്മാരുമെത്തി. ബ്രോഡ്കാസ്റ്റിംങ് മീഡിയ അടക്കം 2955 അന്താരാഷ്ട്ര മാധ്യമ സംഘമാണ് ഖത്തറിലെത്തിയത്. ഇതുകൂടാതെ ഹോസ്റ്റ് കണ്ട്രി മീഡിയ, ഡിജിറ്റല്‍ മീഡിയ എന്നിവയടക്കം പതിനൊന്നായിരത്തിലേറെ മീഡിയ പ്രതിനിധികള്‍ ഖത്തറിലെത്തി. അങ്ങനെ ലോകത്ത് ഇതുവരെ നടന്ന ഏറ്റവും മികച്ച ലോകകപ്പായി ഖത്തര്‍ 2022 പരിണമിച്ചു.