റൊണാൾഡോയും നെയ്മറും ബ്രസീൽ ആണെന്ന് ഗായത്രി സുരേഷ്, ട്രോളായി വീഡിയോ; നടി പറഞ്ഞത് ശരിയാണെന്ന് നെറ്റിസൺസ്

നിരവധി പേരാണ് ഗായത്രിയെ പിന്തുണച്ച് എത്തിയിരിക്കുന്നത്
football world cup gayathri suresh video goes viral on social media

ഗായത്രി സുരേഷ്

Updated on

ഇടയ്ക്കിടെ സോഷ്യൽ മീഡിയയിലൂടെ എയറിലാകുന്ന നടിയാണ് ​ഗായത്രി സുരേഷ്. പലപ്പോഴും നടി പറയുന്ന കാര്യങ്ങൾ വലിയ ട്രോളുകൾക്ക് കാരണമാവാറുണ്ട്. ഇപ്പോഴിതാ ഈ വേൾഡ് കപ്പിനെക്കുറിച്ചുള്ള ചോദ്യമാണ് ​ഗായത്രിയെ വീണ്ടും എയറിൽ ആക്കിയിരിക്കുന്നത്.

ട്രോൾ പോലെ ചെറിയൊരു വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. മൂവാറ്റുപുഴ മെന്‍റർ എഞ്ചിനീയറിങ് കോളെജിൽ വേൾഡ് കപ്പ് ഫാൻ സെലിബ്രേഷന് എത്തിയതായിരുന്നു ഗായത്രി. മെസിയുടെ ജേഴ്സി അണിഞ്ഞാണ് താരം എത്തിയത്. ഇതിനിടെയാണ് നെയ്മറും റൊണാൾഡോയും ബ്രസീലാണെന്ന് ഗായത്രി പറഞ്ഞത്.

പിന്നാലെ നെയ്മറും റൊണാൾഡോയും ഒരു ടീമിലാണോ എന്ന് ചോദിക്കുന്നയാളോട് നടി അല്ലേ എന്ന് തിരിച്ചും ചോദിക്കുന്നത് വീഡിയോയിലുണ്ട്. പിന്നാലെ തിരിഞ്ഞു പോയ ഗായത്രി ഒപ്പമുണ്ടായിരുന്ന ആളോട് കറക്റ്റല്ലേ എന്ന് ചോദിക്കുമ്പോൾ കറക്റ്റാണെന്ന് അവർ പറയുന്നതും കാണാം. ഇദ്ദേഹത്തിന്റെ ചിരി കണ്ടപ്പോൾ ദൈവമേ ഞാൻ തെറ്റാണോ പറഞ്ഞതെന്ന് വിചാരിച്ചു എന്ന് പറഞ്ഞ് താരം നടന്നു പോവുകയാണ്.

വീഡിയോ പുറത്തുവന്നതോടെ ട്രോളുകൾക്കു പകരം ഗായത്രിയെ പിന്തുണച്ചാണ് നിരവധി പേരെത്തിയത്. "റൊണാൾ‌ഡോയും നെയ്മറും ബ്രസീൽ തന്നെയാണ്, അല്ലെങ്കിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന് ചോദിക്കണമായിരുന്നു"വെന്ന് ചിലർ കുറിച്ചു. മറ്റു ചിലർ വീഡിയോ കട്ട് ചെയ്ത് മുന്നിലത്തേയും പിന്നിലത്തേയും ഭാഗങ്ങൾ ഒഴിവാക്കിയതിനെ വിമർശിച്ചു. "കറക്റ്റ് ആണല്ലോ, റൊണാൾഡോ എന്നൊരു ഗോട്ട് പ്ലയെർ ബ്രസിലിലുണ്ടായിരുന്നത് മറക്കരുത്" എന്നും ചിലർ കുറിക്കുന്നു.

logo
Metro Vaartha
www.metrovaartha.com