ജിയാനി ഇൻഫന്‍റിനോ വീണ്ടും ഫിഫാ തലവൻ

എതിരില്ലാതെയാണു ജിയാനിയെ തെരഞ്ഞെടുത്തത്
ജിയാനി ഇൻഫന്‍റിനോ വീണ്ടും ഫിഫാ തലവൻ
Updated on

റുവാണ്ട : അന്താരാഷ്ട്ര ഫുട്ബോൾ അസോസിയേഷന്‍റെ പ്രസിഡന്‍റായി ജിയാനി ഇൻഫന്‍റിനോ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മൂന്നാം വട്ടമാണു ജിയാനി ഫിഫ തലവനാകുന്നത്. എതിരില്ലാതെയാണു ജിയാനിയെ തെരഞ്ഞെടുത്തത്. റുവാണ്ട തലസ്ഥാനമായ കിഗാലിയിൽ നടന്ന എഴുപത്തിമൂന്നാം കോൺഗ്രസിൽ വച്ചാണു ജിയാനി വീണ്ടും ഫിഫ തലപ്പത്തേക്ക് എത്തുന്നത്.

2016-ലാണു ജിയാനി ആദ്യമായി ഫിഫ പ്രസിഡന്‍റാകുന്നത്. മൂന്നു വർഷത്തേക്കായിരുന്നു കാലാവധി. തുടർന്നു 2019-ൽ വീണ്ടും ഫിഫയുടെ പ്രസിഡന്‍റായി. ഇപ്പോൾ 2027 വരെയാണു ജിയാനിയുടെ കാലാവധി. അതിനുശേഷമുള്ള തെരഞ്ഞെടുപ്പിലും അദ്ദേഹത്തിനു മത്സരിക്കാനാകും. ഫിഫയുടെ വരുമാനം വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് സ്ഥാനം ഏറ്റെടുത്ത ശേഷം അദ്ദേഹം പ്രതികരിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com