
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് ഒരിക്കല്‍ക്കൂടി പ്ലേ ഓഫില്‍ കടന്നിരിക്കുകയാണ്. മൂന്നു തവണയാണ് ബ്ലാസ്റ്റേഴ്സ് ഇതുവരെ പ്ലേ ഓഫ് കളിച്ചിട്ടുള്ളത്. ഈ മൂന്നു തവണയും ബ്ലാസ്റ്റേഴ്സ് ഫൈനല്‍ കളിചച്ചു. അതുപോലെ ഐഎസ്എല്‍ ചരിത്രത്തില്‍ ആദ്യമായി ആണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തുടര്‍ച്ചയായ രണ്ട് സീസണില്‍ പ്ലേ ഓഫില്‍ എത്തുന്നത്. 2014, 2016, 2021 - 2022 സീസണുകളില്‍ ആയിരുന്നു ഇതിനു മുമ്പ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പ്ലേ ഓഫ് ടിക്കറ്റ് കരസ്ഥമാക്കിയത്.
പതിവുപോലെ ഇത്തവണയും ബ്ലാസ്റ്റേഴ്സിനെ അലട്ടുന്ന പ്രധാന പ്രശ്നം സ്ഥിരതയില്ലായ്മയാണ്. 2022 - 2023 സീസണിലെ ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്തന്‍ പാരമ്പര്യ ക്ലബ്ബായ ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പോരാട്ടം ആരംഭിച്ചത്. എന്നാല്‍, പിന്നീട് തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ പരാജയത്തിന്റെ കയ്പ്പുനീര് നുണഞ്ഞു. എ ടി കെ മോഹന്‍ ബഗാനോട് 5 - 2 നും ഒഡീഷ എഫ് സി യോട് 2 - 1 നും മുംബൈ സിറ്റി എഫ് സി യോട് 2 - 0 നും കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തോല്‍വി വഴങ്ങി. അതില്‍ ഒഡീഷ എഫ് സിക്കും മുംബൈ സിറ്റി എഫ് സിക്കും എതിരേ സ്വന്തം തട്ടകമായ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലായിരുന്നു തോറ്റത്.
2022 നവംബര്‍ അഞ്ചാം തീയതി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സിക്ക് എതിരായ എവേ പോരാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഇവാന് വുകോമനോവിച്ച് പുതിയ പരീക്ഷണം നടത്തി. സന്ദീപ് സിംഗും നിഷു കുമാറും പ്രതിരോധ നിരയില്‍ ഉള്‍പ്പെട്ടു. മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് 3 - 0 നു ജയിച്ചു.തുടര്‍ന്ന് എട്ട് മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്സ് അപരാജിത മുന്നേറ്റം നടത്തി. അതില്‍ ഏഴ് എണ്ണത്തിലും ജയം സ്വന്തമാക്കി. ആ തിരിച്ചുവരവിലൂടെ നേടിയ 21 പോയിന്റ് ആണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയെ പോയിന്റ് ടേബിളില്‍ പ്ലേ ഓഫ് പൊസിഷനില്‍ എത്തിച്ചത്.കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ തുടര്‍ച്ചയായ എട്ടാം മത്സരത്തിലെ അപരാജിത കുതിപ്പിലെ അവസാന മത്സരം 2023 ജനുവരി മൂന്നിന് സ്വന്തം തട്ടകത്തില്‍ വെച്ച് ജംഷഡ്പുര്‍ എഫ് സിക്ക് എതിരേ ആയിരുന്നു.
ജനുവരി എട്ടിന് മുംബൈ സിറ്റി എഫ് സിക്ക് എതിരായ എവേ പോരാട്ടത്തില്‍ 4 - 0 ന്റെ തോല്‍വി വഴങ്ങി. തുടര്‍ന്ന് 2023 തോല്‍വിയുടെ കണക്കാണ് കേരള ബ്ലാസ്റ്റേഴ്സിനു കൂടുതല്‍ പറയാനുണ്ടായത്. 2022 - 2023 സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സമനില വഴങ്ങുന്നതില്‍ പിശുക്ക് കാണിച്ചു എന്നതും ശ്രദ്ധേയം. മുന്‍ സീസണുകളുമായി തട്ടിച്ചു നോക്കിയാല്‍ ഏറ്റവും കുറവ് സമനിലയുള്ള സീസണ് ആണ് ഇപ്പോള്‍ നടക്കുന്നത്. ഈ സീസണിലെ 10 -ാം മത്സരത്തില്‍ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ആദ്യമായി സമനില വഴങ്ങിയത്. ചെന്നൈയിന് എഫ് സിക്ക് എതിരേ അവരുടെ തട്ടകത്തില്‍ വെച്ച് 1 - 1 സമനില.കേരള ബ്ലാസ്റ്റേഴ്സ് എഫ് സി മുഖ്യ പരിശീലകന് ഇവാന് വുകമാനോവിച്ച് പുതിയൊരു നേട്ടത്തില്‍ എത്തി. കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയെ തുടര്‍ച്ചയായ രണ്ട് ഐ എസ് എല്‍ സീസണില്‍ പ്ലേ ഓഫില്‍ എത്തിച്ച പരിശീലകന് എന്ന നേട്ടം. കേരള ബ്ലാസ്റ്റേഴ്സിനെ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ പരിശീലിപ്പിക്കുക, ഏറ്റവും കൂടുതല്‍ വിജയം ശതമാനം തുടങ്ങിയ റിക്കാര്‍ഡുകളും ഇവാന് വുകോമനോവിച്ചിന്റെ പേരിലുണ്ട്