ഫുട്ബോൾ കാലത്തിന്‍റെ കാവൽക്കാരൻ: കായികലോകം ഓർക്കുന്നു കുപ്പുസ്വാമി സമ്പത്തിനെ

ഇന്ത്യൻ ഫുട്ബോളിന്‍റെ ആദ്യകാലങ്ങളിൽ വല കാത്ത ധീരനായ ഗോൾക്കീപ്പർ എന്നാണു കുപ്പുസ്വാമിയെ കായികലോകവും കാലവും രേഖപ്പെടുത്തുന്നത്
ഫുട്ബോൾ കാലത്തിന്‍റെ കാവൽക്കാരൻ: കായികലോകം ഓർക്കുന്നു കുപ്പുസ്വാമി സമ്പത്തിനെ

ആറടി രണ്ടിഞ്ച് ഉയരത്തിലൊരു കാവൽക്കാരൻ. ഗോൾവല കാക്കുകയെന്നതൊരു നിയോഗം പോലെ നെഞ്ചേറ്റിയ കളിക്കാരൻ. കഴിഞ്ഞദിവസം അന്തരിച്ച മുൻ ഇന്ത്യൻ ഗോൾക്കീപ്പർ കുപ്പുസ്വാമി സമ്പത്തിനെ കായികലോകം നന്ദിയോടെ ഓർക്കുന്നു. ഇന്ത്യൻ ഫുട്ബോളിന്‍റെ ആദ്യകാലങ്ങളിൽ വല കാത്ത ധീരനായ ഗോൾക്കീപ്പർ എന്നാണു കുപ്പുസ്വാമിയെ കായികലോകവും കാലവും രേഖപ്പെടുത്തുന്നത്.

1970-ൽ ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമിലെ അംഗമായിരുന്നു കുപ്പുസ്വാമി. പതിനെട്ടോളം അന്താരാഷ്ട്ര മത്സരങ്ങളിലാണു അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചത്. എഴുപതിലെ വെങ്കലനേട്ടം തന്നെയാണു കരിയറിലെ ബെസ്റ്റ്. 1970ലും 71ലും മെർഡക്ക കപ്പിലും, 1971-ലെ പെസ്റ്റ സുക്കാൻ കപ്പിലും ഇദ്ദേഹം ഇന്ത്യൻ ടീമിലുണ്ടായിരുന്നു. ആഭ്യന്തര തലത്തിൽ കർണാടകയ്ക്കു സന്തോഷ് ട്രോഫി നേടിക്കൊടുത്ത ടീമിലെ അംഗവുമായിരുന്നു. സർവീസസിനും ഗോവയ്ക്കും വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്.

1965-ൽ കൊല്ലത്തായിരുന്നു കുപ്പുസ്വാമിയുടെ ആദ്യ നാഷണൽസ് അരങ്ങേറ്റം. സജീവ ഫുട്ബോളിൽ നിന്നും വിരമിച്ച ശേഷവും പ്രാദേശിക തലത്തിൽ കളിക്കാരെ വാർത്തെടുക്കുന്നതിൽ വ്യാപൃതനായിരുന്നു അദ്ദേഹം. എഴുപത്താറാം വയസിലാണു വിയോഗം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com