

വർച്ചിഹാൻ സിങ്ഖായ്
ഇംഫാൽ: 2 ലക്ഷം രൂപയുടെ ലാപ്ടോപ്പ് സ്വന്തമാക്കാനിരുന്ന പണം മാറ്റിവച്ച് ഫിഫ ലോകകപ്പ് കാണാനൊരുങ്ങി മണിപ്പൂർ സ്വദേശി. മണിപ്പൂർ ഉഖ്റുൽ സ്വദേശിയും ഡിജിറ്റൽ കണ്ടന്‍റ് ക്രിയേറ്ററുമായ വർച്ചിഹാൻ സിങ്ഖായ് ആണ് ഇത്തവണ അമെരിക്കയിൽ വച്ച് നടക്കുന്ന ഫിഫ ലോകകപ്പ് കാണാനൊരുങ്ങുന്നത്. ഒരു പ്രമുഖ മാസികയിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര‍്യം വ‍്യക്തമാക്കിയത്.
എന്നാൽ ലോകപ്പ് വേദിയായ അറ്റ്ലാന്‍റയിലേക്കുള്ള യാത്ര അത്ര എളുപ്പമുള്ളതല്ലെന്നാണ് സിങ്ഖായി പറയുന്നത്. ഗ്രാമപ്രദേശത്ത് നിന്നും 6 മണിക്കൂർ യാത്ര ചെയ്ത് ഇംഫാലിലെത്തിയ ശേഷമാണ് വിമാനയാത്ര. വിമാന ടിക്കറ്റിനായി സിങ്ഖായിയെ തന്‍റെ അമ്മായിയപ്പൻ സഹായിച്ചിട്ടുണ്ട്.
അമെരിക്കയിലെ താമസസൗകര‍്യം ബന്ധുക്കളും ഏറ്റെടുത്തതോടെയാണ് തന്‍റെ വിമാനയാത്ര യഥാർഥ‍്യമായതെന്ന് സിങ്‌ഖായ് പറയുന്നു. ചെക്ക് റിപ്പബ്ലിക്- ദക്ഷിണാഫ്രിക്ക മത്സരം കാണാൻ 2 ടിക്കറ്റുകൾ സിങ്ഖായി സ്വന്തമാക്കിയിട്ടുണ്ട്. താൻ ഒരുമിച്ചല്ല യാത്രയെന്നും അമ്മായിയപ്പനും കൂടെയുണ്ടെന്ന് സിങ്ഖായി വ‍്യക്തമാക്കി.