സ്പെയിന്‍റെ ലോകകപ്പ് വിജയം: മിയ ഖലീഫ വാരിയത് കോടികൾ| Video

സ്പെയിൻ ഫൈനലിൽ വിജയിക്കുമെന്ന് പന്തയം വച്ചതിനാൽ തനിക്ക് 15.92 കോടി രൂപ ലഭിച്ചെന്നാണ് മിയ ഖലീഫ പറയുന്നത്
Rs 15.92 Crore For Mia Khalifa in spain fifa world cup win

മിയ ഖലീഫ

Updated on

ഇത്തവണത്തെ ഫിഫ ഫുട്ബോൾ ലോകകപ്പിൽ അർജന്‍റീനയെ എതിരില്ലാതെ ഒരു ഗോളിന് പരാജയപ്പെടുത്തിയ ചാംപ‍്യന്മാരായ സ്പെയിൻ ടീമിന് 51 മില‍്യൺ ( ഏകദേശം 491 കോടി ഇന്ത‍്യൻ രൂപ) രൂപയായിരുന്നു പാരിതോഷികമായി ലഭിച്ചത്. ലോകകപ്പ് അവസാനിച്ചെങ്കിലും ആഘോഷങ്ങൾ പൂർണമായി കെട്ടടങ്ങിയിട്ടില്ല. കളത്തിന് പുറത്ത് മത്സര പ്രവചനങ്ങും പന്തയങ്ങളും നിലനിന്നിരുന്നു.

ഇപ്പോഴിതാ അത്തരത്തിൽ ഒരു പന്തയം വച്ച് നേട്ടം കൊയ്ത കാര‍്യം തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ പോൺ താരവും സോഷ‍്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മിയ ഖലീഫ. സ്പെയിൻ ഫൈനലിൽ വിജയിക്കുമെന്ന് പന്തയം വച്ചതിനാൽ തനിക്ക് 15.92 കോടി രൂപ ലഭിച്ചെന്നാണ് മിയ ഖലീഫ പറയുന്നത്.

ലമീൻ യമാലിന്‍റെ പേരുള്ള സ്പെയിൻ ജേഴ്സി അണിഞ്ഞ് സ്റ്റേഡിയത്തിൽ മത്സരം കാണുന്നതിന്‍റെ ചിത്രങ്ങൾ താരം പങ്കുവച്ചിരുന്നു. ഒപ്പം താൻ ബെറ്റ് വച്ച സ്ലീപ്പിന്‍റെ സ്ക്രീൻഷോട്ടുമുണ്ടായിരുന്നു. 9.65 കോടി രൂപയാണ് മിയ സ്പെയിന്‍റെ വിജയത്തിനായി ബെറ്റ് വച്ചത്. 15.92 കോടി രൂപ ലഭിക്കുകയും ചെയ്തു. എന്നാൽ വലിയൊരു തുക നികുതിയായി നൽകേണ്ടി വരും. 'വിശ്വസിച്ചു, വലിയ വിജയം നേടി. സ്പെയിനിനെ പറ്റി അഭിമാനമുണ്ട്. ഒരു തുള്ളി സ്പാനിഷ് രക്തം പോലും എന്‍റെ ശരീരത്തിൽ ഇല്ല'. മിയ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com