ശസ്ത്രക്രിയ വിജയകരം: നെയ്മർ സുഖം പ്രാപിക്കുന്നു

2018-ലും പരുക്കിനെത്തുടർന്ന് നെയ്മർ ഖത്തറിലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു
ശസ്ത്രക്രിയ വിജയകരം: നെയ്മർ സുഖം പ്രാപിക്കുന്നു

ഖത്തർ: ബ്രസീലിയൻ താരം നെയ്മറിന്‍റെ ശസ്ത്രക്രിയ വിജയകരം. കണങ്കാലിനേറ്റ പരുക്കിനെ തുടർന്നാണു പിഎസ്ജി താരമായ നെയ്മറിനു ശസ്ത്രക്രിയ നടത്തിയത്. ഖത്തറിലെ ആസ്പെതാർ ഹോസ്പിറ്റലിലായിരുന്നു സർജറി. സർജറി വിജയകരമായിരുന്നെന്നും, ചികിത്സയും വിശ്രമവും തുടരുമെന്നും പിഎസ്ജി പ്രസ്താവനയിൽ അറിയിച്ചു.

നിരവധി യൂറോപ്യൻ ഫുട്ബോൾ താരങ്ങളെ ചികിത്സിച്ചിട്ടുള്ള ബ്രിട്ടിഷ് സർജൻ ജെയിംസ് കാൽഡറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണു സർജറി ചെയ്തത്. ഫ്രഞ്ച് ലീഗ് വണ്ണിൽ ലില്ലെയ്ക്കെതിരെയുള്ള മത്സരത്തിലാണു നെയ്മറിനു കണങ്കാലിനു പരുക്കേറ്റത്. 2018-ലും പരുക്കിനെത്തുടർന്ന് നെയ്മർ ഖത്തറിലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com