യൂറോ കപ്പ് ഗോൾ മഴയിൽ തകരുന്നത് റെക്കോഡുകൾ

നാലു മത്സരം മാത്രം പിന്നിടുമ്പോൾ യൂറോപ്യൻ ഫുട്ബോൾ ചാംപ്യൻഷിപ്പിൽ നിരവധി റെക്കോഡുകൾ തിരുത്തിയെഴുതപ്പെട്ടു കഴിഞ്ഞു
യൂറോ കപ്പ് ഗോൾ മഴയിൽ തകരുന്നത് റെക്കോഡുകൾ
നെദിം ബജ്റാമി

യൂറോ കപ്പിലെ നാലു മത്സരങ്ങൾ പിന്നിടുമ്പോൾ, യൂറോപ്യൻ ഫുട്ബോളിൽ പതിവില്ലാത്ത ആക്രമണോത്സുക ശൈലിയാണ് നിറഞ്ഞു നിൽക്കുന്നത്. ഇതുവരെയുള്ള മത്സരങ്ങളിൽ പതിനാറ് ഗോളുകൾ വീണു കഴിഞ്ഞു. 1976 മുതലുള്ള യൂറോപ്യൻ ചാംപ്യൻഷിപ്പുകളുടെയും ലോക കപ്പുകളുടെയും കണക്കെടുത്താൽ, ആദ്യ നാലു കളിയിൽ ഇത്രയധികം ഗോളുകൾ പിറക്കുന്നത് ഇതാദ്യം.

പൂർത്തിയായ നാലു മത്സരങ്ങളിൽ മൂന്നിലും ആദ്യ പകുതി പൂർത്തിയാകും മുൻപ് മൂന്നു ഗോളെങ്കിലും വീണിട്ടുണ്ട്. 2020ലെ യൂറോ കപ്പിൽ ആകെ രണ്ടു മത്സരങ്ങളിൽ മാത്രമാണ് ഇതു സംഭവിച്ചത്. 2004ലെ യൂറോ കപ്പിൽ ആകെ നാലു വട്ടവും. ഇക്കുറി ടൂർണമെന്‍റിലാകെ 47 മത്സരങ്ങൾ നടക്കാനിരിക്കെ, ഈ റെക്കോഡ് ഇനിയും തകർക്കപ്പെടുമെന്നു വേണം പ്രതീക്ഷിക്കാൻ.

യൂറോപ്യൻ ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോഡ് സ്പാനിഷ് വിങ്ങർ ലമൈൻ യാമൽ സ്വന്തമാക്കിയതാണ് മറ്റൊരു റെക്കോഡ്. പതിനാറാം വയസിലാണ് ക്രൊയേഷ്യക്കെതിരേ യമാൽ യൂറോ കപ്പ് കളിക്കാനിറങ്ങിയത്. ഡാനി കാർവായൽ നേടിയ ഗോളിന് അസിസ്റ്റ് നൽകിയതും യമാൽ ആയിരുന്നു.

1988നു ശേഷം ഇറ്റലി തങ്ങളുടെ ഏറ്റവും യുവത്വമുള്ള ടീമിനെ രംഗത്തിറക്കിയ ടൂർണമെന്‍റ് കൂടിയാണിത്. 26 വർഷവും 287 ദിവസവുമായിരുന്നു സ്റ്റാർട്ടിങ് ലൈനപ്പിലെ ഇറ്റാലിയൻ താരങ്ങളുടെ ശരാശരി പ്രായം.

സ്വിറ്റ്സർലൻഡിനെ നേരിട്ട ഹംഗറിയെ ഡൊമിനിക് സോബോസ്ലായി നയിച്ചപ്പോൾ, യൂറോ കപ്പിന്‍റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റൻ എന്ന റെക്കോഡും തിരുത്തിയെഴുതപ്പെട്ടു. 23 വയസാണ് സോബോസ്ലായിയുടെ പ്രായം.

യൂറോ കപ്പിന്‍റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോൾ അൽബേനിയൻ താരം നെദിം ബജ്റാമിയും സ്വന്തമാക്കി. ഇറ്റലിക്കെതിരേ 23ാം മിനിറ്റിലായിരുന്നു ഗോൾ. ഏതെങ്കിലും മേജർ ടൂർണമെന്‍റിൽ അൽബേനിയ നേടുന്ന രണ്ടാമത്തെ മാത്രം ഗോളാണിത്.

Trending

No stories found.

Latest News

No stories found.