മെസിയെ സ്വന്തമാക്കാനൊരുങ്ങി സൗദി ക്ലബ്; ലഭിക്കുക റൊണാൾഡോയെക്കാൾ കുറഞ്ഞ തുക

മെസിയുടെ പി എസ് ജിയുമായുള്ള കരാർ ഈ വർഷം അവസാനിക്കാനിരിക്കെയാണ് അൽഇത്തിഹാദ് രണ്ടു വർഷത്തെ കരാറിന് താരത്തെ സ്വന്തമാക്കാനൊരുങ്ങുന്നത്
മെസിയെ സ്വന്തമാക്കാനൊരുങ്ങി സൗദി ക്ലബ്; ലഭിക്കുക റൊണാൾഡോയെക്കാൾ കുറഞ്ഞ തുക

സൗദി: അജന്‍റീനയുടെ സൂപ്പർ താരം ലയണൽ മെസിയെ സ്വന്തമാക്കാനൊരുങ്ങി അൽഇത്തിഹാദ്(Al Ittihad) . അൽനസ്ർ ക്ലബിലേക്ക് വമ്പൻ തുകയ്ക്ക് സ്വന്തമാക്കിയതിനു പിന്നാലെയാണ് സൗദി ക്ലബ്ബിൻ്റെ ഈ നീക്കം. 1,950 കോടിയ്ക്കാണ് റൊണാൾഡോ അൽനസ്ർ ക്ലബ്ബിൽ എത്തിയതെങ്കിൽ മെസിക്ക് 94 മില്യൻ ഡോളറാണ്(ഏകദേശം 770 കോടി രൂപ) അൽഇത്തിഹാദിൻ്റെ ഓഫർ.

മെസിയുടെ പി എസ് ജിയുമായുള്ള കരാർ ഈ വർഷം അവസാനിക്കാനിരിക്കെയാണ് അൽഇത്തിഹാദ് രണ്ടു വർഷത്തെ കരാറിന് താരത്തെ സ്വന്തമാക്കാനൊരുങ്ങുന്നത്. ഇതിനിടെ യു.എസ് ക്ലബായ ഇന്റർ മിയാമിയുമായി ചർച്ച നടന്നതായും റിപോർട്ടുകൾ വന്നിരുന്നു. മുൻ ക്ലബ് ബാഴ്‌സലോണയിലേക്ക് താരം തിരിച്ചെത്തുമെന്നും വാർത്തകൾ വന്നെങ്കിലും താരത്തിൻ്റെ അച്ഛനും മാനേജറുമായ ജോർജ് മെസി ഈ വാർത്ത തള്ളി. മെസിയെ നേരത്തെ അൽഹിലാലും നോട്ടമിട്ടിരുന്നു.

2008-09നുശേഷം സൗദി ദേശീയ കിരീടം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മെസിയെ ടീമിലെത്തിക്കാൻ അൽഇത്തിഹാദ് പരിശ്രമിക്കുന്നത്. മെസി എത്തുന്നതോടെ ടീമിൻ്റെ പ്രകടനം തന്നെ ഒന്നാകെ മാറുമെന്ന പ്രതീക്ഷയിലാണ് ക്ലബ്. മുൻ പോർച്ചുഗീസ് താരം ന്യൂനോ എസ്പിരിറ്റോയാണ് ടീമിനെ പരിശീലിപ്പിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com