സൂപ്പർ കപ്പ് ഇന്‍റർ മിലാന്

ഫെ​ഡെ​റി​ക്കൊ ഡി​മാ​ര്‍ക്കൊ ( 10 -ാം മി​നി​റ്റ് ), എ​ഡി​ന്‍ സെ​ക്കൊ , ലൗ​താ​രൊ മാ​ര്‍ട്ടി​നെ​സ് ( 77 -ാം മി​നി​റ്റ് ) എ​ന്നി​വ​രാ​യി​രു​ന്നു ഇ​ന്‍റ​ര്‍ മി​ലാ​ന്‍റെ ഗോ​ള്‍ വേ​ട്ട​ക്കാ​ര്‍.
സൂപ്പർ കപ്പ് ഇന്‍റർ മിലാന്

ടൂ​റി​ന്‍: ഇ​റ്റാ​ലി​യ​ന്‍ സൂ​പ്പ​ര്‍ കോ​പ്പ ഫു​ട്‌​ബോ​ള്‍ കി​രീ​ടം ഇ​ന്‍റ​ര്‍ മി​ലാ​ന്. നാ​ട്ട​ങ്ക​ത്തി​ല്‍ എ ​സി മി​ലാ​നെ കീ​ഴ​ട​ക്കി​യാ​ണ് ഇ​ന്‍റ​ര്‍ മി​ലാ​ന്‍ ചാ​മ്പ്യ​ന്മാ​രാ​യ​ത്. സൗ​ദി അ​റേ​ബ്യ​യി​ലെ റി​യാ​ദ് കി​ങ് ഫ​ഹ​ദ് ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ അ​ര​ങ്ങേ​റി​യ സൂ​പ്പ​ര്‍ കോ​പ്പ ഇ​റ്റാ​ലി​യ ഫൈ​ന​ലി​ല്‍ ഏ​ക​പ​ക്ഷീ​യ​മാ​യ മൂ​ന്നു ഗോ​ളു​ക​ള്‍ക്കാ​യി​രു​ന്നു ഇ​ന്‍റ​റി​ന്‍റെ ജ​യം. ഫെ​ഡെ​റി​ക്കൊ ഡി​മാ​ര്‍ക്കൊ ( 10 -ാം മി​നി​റ്റ് ), എ​ഡി​ന്‍ സെ​ക്കൊ ( 21 ാം മി​നി​റ്റ് ) , ലൗ​താ​രൊ മാ​ര്‍ട്ടി​നെ​സ് ( 77 -ാം മി​നി​റ്റ് ) എ​ന്നി​വ​ര്‍രാ​യി​രു​ന്നു ഇ​ന്‍റ​ര്‍ മി​ലാ​ന്‍റെ ഗോ​ള്‍ വേ​ട്ട​ക്കാ​ര്‍. മ​ത്സ​ര​ത്തി​ലു​ട​നീ​ളം ആ​ധി​പ​ത്യം പു​ല​ര്‍ത്തി​യ​ത് ഇ​ന്‍റ​ര്‍ മി​ലാ​ന്‍ ത​ന്നെ​യാ​യി​രു​ന്നു. തു​ട​ക്കം മു​ത​ലു​ള്ള ആ​ക്ര​മ​ണ​ത്തി​ന്‍റെ ഫ​ല​മാ​യി 10-ാം മി​നി​റ്റി​ല്‍ത്ത​ന്നെ ഇ​ന്‍റ​ര്‍ ഗോ​ള്‍ നേ​ടി. അ​പ്ര​തീ​ക്ഷി​ത ഞെ​ട്ട​ലി​ല്‍നി​ന്നു മു​ക്തി നേ​ടും​മു​മ്പേ ഇ​ന്‍റ​ര്‍ 21-ാം മി​നി​റ്റി​ല്‍ സെ​ക്കോ​യി​ലൂ​ടെ വീ​ണ്ടും വെ​ടി​പൊ​ട്ടി​ച്ചു.

പി​ന്നെ ഏ​താ​നും മു​ന്നേ​റ്റ​ങ്ങ​ള്‍ എ​സി മി​ലാ​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യെ​ങ്കി​ലും അ​വ​യൊ​ക്കെ ഫ​ല​പ്ര​ദ​മാ​യി നേ​രി​ടാ​ന്‍ ഇ​ന്‍റ​ര്‍ പ്ര​തി​രോ​ധ​ത്തി​നാ​യി. ഒ​ടു​വി​ല്‍ എ​സി മി​ലാ​ന്‍റെ ശ​വ​പ്പെ​ട്ടി​യി​ലെ അ​വ​സാ​ന ആ​ണി​യു​മ​ടി​ച്ച് അ​ര്‍ജ​ന്‍റൈ​ന്‍ യു​വ​താ​രം ലൗ​താ​രോ മാ​ര്‍ട്ടി​നെ​സ് ഇ​ന്‍റ​റി​ന്‍റെ കി​രീ​ട​നേ​ട്ടം കൂ​ടു​ത​ല്‍ തി​ള​ക്ക​മ​റ്റ​താ​ക്കി.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com