സൂപ്പർ കപ്പ് ഒഡീഷയ്ക്ക്; ബംഗളൂരു എഫ്സിയെ 2-1ന് തോ‌ൽപ്പിച്ചു

നി​ല​വി​ലെ ചാം​പ്യ​ന്മാ​രാ​ണ് ബം​ഗ​ളൂ​രു എ​ഫ്സി. ഒ​ഡീ​ഷ​യ്ക്കാ​യി ര​ണ്ടു ഗോ​ളും സ്വ​ന്ത​മാ​ക്കി​യ​ത് ഡി​യാ​ഗോ മൗ​റി​ഷ്വ​യാ​ണ്
സൂപ്പർ കപ്പ് ഒഡീഷയ്ക്ക്; ബംഗളൂരു എഫ്സിയെ 2-1ന് തോ‌ൽപ്പിച്ചു

കോ​ഴി​ക്കോ​ട്: ഐ​എ​സ്എ​ല്‍ ടീ​മു​ക​ള്‍ ഏ​റ്റു​മു​ട്ടി​യ ആ​വേ​ശ​ക​ര​മാ​യ സൂ​പ്പ​ര്‍ ക​പ്പ് ഫു​ട്ബോ​ള്‍ ക​ലാ​ശ​പ്പോ​രി​ല്‍ ജ​യി​ച്ച് കി​രീ​ടം സ്വ​ന്ത​മാ​ക്കി ഒ​ഡീ​ഷ എ​ഫ്സി. ഐ​എ​സ്എ​ല്‍ റ​ണ്ണേ​ഴ്സ് അ​പ്പാ​യ ബം​ഗ​ളൂ​രു എ​ഫ്സി​യെ ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഒ​ഡീ​ഷ ചാം​പ്യ​നാ​യ​ത്. നി​ല​വി​ലെ ചാം​പ്യ​ന്മാ​രാ​ണ് ബം​ഗ​ളൂ​രു എ​ഫ്സി. ഒ​ഡീ​ഷ​യ്ക്കാ​യി ര​ണ്ടു ഗോ​ളും സ്വ​ന്ത​മാ​ക്കി​യ​ത് ഡി​യാ​ഗോ മൗ​റി​ഷ്വ​യാ​ണ്. ബം​ഗ​ളൂ​രു എ​ഫ്സി​യു​ടെ ആ​ശ്വാ​സ​ഗോ​ള്‍ സൂ​പ്പ​ര്‍ താ​രം സു​നി​ല്‍ ഛേത്രി​യു​ടെ വ​ക​യാ​യി​രു​ന്നു. ആ​ദ്യ​മാ​യാ​ണ് ഒ​രു ഇ​ന്ത്യ​ന്‍ പ​രി​ശീ​ല​ക​ന്‍റെ കീ​ഴി​ല്‍ ഒ​രു ടീം ​സൂ​പ്പ​ര്‍ ക​പ്പ് സ്വ​ന്ത​മാ​ക്കു​ന്ന​ത്. ക്ലി​ഫോ​ര്‍ഡ് മി​റാ​ന്‍ഡ​യാ​ണ് ഒ​ഡീ​ഷ കോ​ച്ച്.

ഫൈ​ന​ല്‍ പോ​രാ​ട്ടം തു​ട​ങ്ങി​യ​ത് ചെ​റി​യ മ​ഴ​യോ​ട് കൂ​ടി​യാ​യി​രു​ന്നു. ​കൊ​ടും ചൂ​ടി​ല്‍ നി​ന്നും ആ​ശ്വാ​സ​മാ​യെ​ത്തി​യ മ​ഴ​യി​ല്‍ കു​തി​ര്‍ന്ന മൈ​താ​ന​ത്ത് ആ​ദ്യ ഇ​രു​പ​ത് മി​നു​റ്റി​ല്‍ ഇ​രു ടീ​മു​ക​ളു​ടെ ഭാ​ഗ​ത്ത് നി​ന്നും ത​ണു​ത്ത മു​ന്നേ​റ്റ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യ​ത്. എ​ന്നാ​ല്‍ പ​തി​യെ മ​ത്സ​രം ചൂ​ടി​ലാ​യി. 17,18 മി​നി​റ്റു​ക​ളി​ല്‍ തു​ട​ര്‍ച്ച​യാ​യ മൂ​ന്ന് കോ​ര്‍ണ​റു​ക​ള്‍ നേ​ടി​യെ​ടു​ക്കാ​ന്‍ ഒ​ഡി​ഷ​ക്കാ​യെ​ങ്കി​ലും ബോ​ക്സി​ല്‍ നി​ന്ന് പ​ന്ത് ല​ക്ഷ്യ​ത്തി​ലേ​ക്കെ​ത്തി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. 22-ാം മി​നു​റ്റി​ല്‍ ഡി​യാ​ഗൊ മൗ​റി​ഷ്വ​യു​ടെ ഗോ​ള്‍ കി​ക്ക് ബം​ഗ​ളൂ​രു ഗോ​ള്‍ കീ​പ്പ​ര്‍ ഗു​ര്‍പ്രീ​ത് ത​ട​ഞ്ഞി​ട്ടു. 23-ാം മി​നു​റ്റി​ല്‍ ഡി​യാ​ഗൊ മൗ​റി​ഷ്വ​യു​ടെ മ​റ്റൊ​രു മു​ന്നേ​റ്റ​ത്തി​ന് ഫൗ​ള്‍ ചെ​യ്ത​തി​ന് ബം​ഗ​ളൂ​രു​വി​ന്‍റെ സു​രേ​ഷ് സിം​ഗി​ന് റ​ഫ​റി മ​ഞ്ഞ കാ​ര്‍ഡ് ല​ഭി​ച്ചു.​ ഫ്രീ​കി​ക്ക് എ​ടു​ത്ത ഡി​യാ​ഗൊ മൗ​റി​ഷ്യു​ടെ കി​ക്ക് ബാം​ഗ്ളൂ​രു ഗോ​ള്‍ കീ​പ്പ​ര്‍ ഗു​ര്‍പ്രീ​ത് ന്‍റെ കൈ​യി​ല്‍ നി​ന്ന് ഗോ​ളാ​യി മാ​റി. ഒ​രു ഗോ​ളി​ന് മു​ന്നി​ല്‍. 28 -ാം മി​നി​റ്റി​ല്‍ കൗ​ണ്ട​ര്‍ അ​റ്റാ​ക്കി​ല്‍ ഉ​ദാ​ന്ത സിം​ഗി​ന്‍റെ പാ​സി​ല്‍ ബം​ഗ​ളൂ​രു നാ​യ​ക​ന്‍ സു​നി​ല്‍ ഛേത്രി​യു​ടെ കി​ക്ക് ഗോ​ള്‍ പോ​സ്റ്റി​ന് തൊ​ട്ടു​രു​മ്മി പോ​യി. 38 -ാം മി​നു​റ്റി​ല്‍ മൗ​റി​ഷ്വ​യു​ടെ​യും ഒ​ഡി​ഷ​യു​ടെ​യും ര​ണ്ടാം ഗോ​ള്‍ പി​റ​ന്നു.

വി​ക്റ്റ​ര്‍ റോ​ഡ്രി​ഗ​സ് ബോ​ക്സി​ല്‍ ജെ​റി​ക്ക് ഹെ​ഡ് ചെ​യ്യാ​ന്‍ പാ​ക​ത്തി​ല്‍ ന​ല്‍കി​യ ക്രോ​സ് ജെ​റി മു​ന്നോ​ട്ട് ഹെ​ഡ് ചെ​യ്തു. മൗ​റി​ഷ്വ കൃ​ത്യ​മാ​യി കാ​ല്‍ കൊ​ണ്ട് ക​ണ​ക്ട് ചെ​യ്ത് ഗോ​ളാ​ക്കി. 40 -ാം മി​നു​റ്റി​ല്‍ ഇ​ട​ത് വി​ങ്ങി​ല്‍ നി​ന്നും ന​ന്ദ കു​മാ​റി​ന്‍റെ ഷോ​ട്ട് ഗു​ര്‍പ്രീ​ത് ന​ല്ലൊ​രു ഡൈ​വി​ലൂ​ടെ ത​ട​ഞ്ഞി​ട്ടു. 44 -ാം മി​നു​റ്റി​ല്‍ ഡി​യാ​ഗൊ മൗ​റി​ഷോ മു​മ്പി​ലേ​ക്ക് നീ​ട്ടി വെ​ച്ച പാ​സ്സ് ജെ​റി പോ​സ്റ്റി​ലേ​ക്ക​ടി​ച്ചെ​ങ്കി​ലും ഗോ​ള്‍ ബാ​റി​ല്‍ ത​ട്ടി തെ​റി​ച്ചു.

ര​ണ്ടാം പ​കു​തി​യി​ല്‍ ഗോ​ള്‍ മ​ട​ക്കാ​ന്‍ ബം​ഗ​ളൂ​രു കി​ണ​ഞ്ഞ് പ​രി​ശ്ര​മി​ച്ചു. മി​ക​ച്ച മു​ന്നേ​റ്റ​ങ്ങ​ളു​മാ​യി അ​വ​ര്‍ ക​ളം നി​റ​ഞ്ഞു. ഇ​ട​യ്ക്ക് മി​ക​ച്ച നീ​ക്ക​ങ്ങ​ളു​മാ​യി ഒ​ഡീ​ഷ​യും മു​ന്നേ​റി. ഒ​ടു​വി​ല്‍ 82-ാം മി​നി​റ്റി​ല്‍ ബം​ഗ​ളൂ​രു​വി​ന് അ​നു​കൂ​ല​മാ​യി പെ​നാ​ല്‍റ്റി.

ശി​വ​ശ​ക്തി​യെ അ​നി​ല്‍ ജാ​ദ​വ് ബോ​ക്സി​ല്‍ ഫൗ​ള്‍ ചെ​യ്ത​തി​നാ​യി​രു​ന്നു പെ​നാ​ല്‍റ്റി. കി​ക്കെ​ടു​ത്ത ഛേത്രി ​പ​ന്ത് അ​നാ​യാ​സം വ​ല​യി​ലാ​ക്കി. പിന്നീ​ട് സ​മ​നി​ല​യ്ക്കാ​യി ബം​ഗ​ളൂ​രു ആ​ഞ്ഞു പ​രി​ശ്ര​മി​ച്ചെ​ങ്കി​ലും ഗോ​ള്‍ അ​ക​ന്നു​നി​ന്നു. സെ​മി ഫൈ​ന​ല്‍ സ്റ്റാ​ര്‍ട്ടി​ങ് ലൈ​ന്‍ അ​പ്പി​ല്‍ നി​ന്ന് ഒ​രു മാ​റ്റ​വു​മാ​യാ​ണ് ബാം​ഗ്ലൂ​രു ഫൈ​ന​ല്‍ പോ​രാ​ട്ട​ത്തി​ന് ഇ​റ​ങ്ങി​യ​ത്.

ജാ​വി​യ​ര്‍ ഹെ​ര്‍ണാ​ണ്ട​സിനെ ​പു​റ​ത്തി​രു​ത്തി ജ​യേ​ഷ് രാ​നേ​യെ ആ​ദ്യ ഇ​ല​വ​നി​ല്‍ ഇ​റ​ക്കി. ഒ​ഡി​ഷ സെ​മി ഫൈ​ന​ല്‍ സ്റ്റാ​ര്‍ര്‍ട്ടി​ങ് ലൈ​ന്‍ അ​പ്പി​ല്‍ നി​ന്ന് മാ​റ്റ​മൊ​ന്നും വ​രു​ത്തി​യി​ല്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com