നെ​യ്മ​റും പി​എ​സ്ജി വി​ടും?

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ള്ള​തി​നാ​ല്‍ ക​രാ​ര്‍ യാ​ഥാ​ര്‍ഥ്യ​മാ​കാ​ന്‍ സാ​ധ്യ​ത കു​റ​വാ​ണ്.
നെ​യ്മ​റും പി​എ​സ്ജി വി​ടും?

പാ​രീ​സ്: ല​യ​ണ​ല്‍ മെ​സി​ക്കു പി​ന്നാ​ലെ ബ്ര​സീ​ലി​യ​ന്‍ സൂ​പ്പ​ര്‍ താ​രം നെ​യ്മ​റും പി​എ​സ്ജി​യു​മാ​യു​ള്ള ബ​ന്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​യി റി​പ്പോ​ര്‍ട്ട്. ഇം​ഗ്ലീ​ഷ് ടീ​മു​ക​ളു​മാ​യു​ള്ള ച​ര്‍ച്ച​ക​ള്‍ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണെ​ന്നും സ്പെ​യി​നി​ന്‍റെ സാ​ധ്യ​ത​ക​ള്‍ നെ​യ​മ​ര്‍ പ​രി​ശോ​ധി​ക്കു​ന്നു​ണ്ടെ​ന്നു​മാ​ണ് പു​തി​യ വി​വ​രം. ഫ്ര​ഞ്ച് സൂ​പ്പ​ര്‍ സ്റ്റാ​ര്‍ കി​ലി​യ​ന്‍ എം​ബാ​പ്പെ​യു​മാ​യി അ​ത്ര ര​സ​മി​ല്ലാ​ത്ത ബ്ര​സീ​ലി​യ​ന്‍ താ​രം ഇ​പ്പോ​ള്‍ പ​രു​ക്കി​ന്‍റെ പി​ടി​യി​ലാ​ണ്. പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ചെ​ല്‍സി, മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ്, ന്യു​കാ​സി​ല്‍ ക്ല​ബ്ബു​ക​ളെ​ല്ലാം നെ​യ്മ​റി​നെ സ്വ​ന്ത​മാ​ക്കാ​ന്‍ താ​ല്‍പ​ര്യ​മ​റി​യി​ച്ചി​രു​ന്നു. സ്പെ​യി​നി​ല്‍ ബാ​ഴ്സ​യി​ലേ​ക്കു ത​ന്നെ മ​ട​ങ്ങാ​നാ​ണ് നെ​യ്മ​റു​ടെ ആ​ലോ​ച​ന. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ള്ള​തി​നാ​ല്‍ ക​രാ​ര്‍ യാ​ഥാ​ര്‍ഥ്യ​മാ​കാ​ന്‍ സാ​ധ്യ​ത കു​റ​വാ​ണ്.

ബാ​ഴ്സ​യ​ല്ലെ​ങ്കി​ല്‍ സ്പെ​യി​നി​ല്‍ മ​റ്റൊ​രു ക്ല​ബ്ബി​ലേ​ക്കും പോ​കേ​ണ്ടെ​ന്നാ​ണ് താ​ര​ത്തി​ന്‍റെ തീ​രു​മാ​നം.​ പി​എ​സ്ജി ചെ​യ​ര്‍മാ​ന്‍ നാ​സ​റും ചെ​ല്‍സി ഉ​ട​മ ടോ​ഡ് ബോ​ഹ്ലി​യും ഫെ​ബ്രു​വ​രി​യി​ല്‍ ക​രാ​ര്‍ സം​ബ​ന്ധി​ച്ച് ച​ര്‍ച്ച ന​ട​ത്തി​യി​രു​ന്നു.​ബ്ര​സീ​ലി​ലേ​ക്ക് ഇ​പ്പോ​ള്‍ മ​ട​ങ്ങാ​ന്‍ മു​പ്പ​ത്തി​യൊ​ന്നു​കാ​ര​നാ​യ താ​ര​ത്തി​ന് നി​ല​വി​ല്‍ താ​ല്‍പ്പ​ര്യ​മി​ല്ല. അ​തി​നാ​ല്‍ പ്രീ​മി​യ​ര്‍ ലീ​ഗ് ടീ​മു​ക​ള്‍ ത​ന്നെ​യാ​ണ് സാ​ധ്യ​ത​യി​ല്‍ മു​ന്നി​ലു​ള്ള​ത്. ചാം​പ്യ​ന്‍സ് ലീ​ഗി​ലേ​ക്ക് സ്ഥാ​നം ല​ഭി​ച്ചാ​ല്‍ ന്യു​കാ​സി​ല്‍ യു​ണൈ​റ്റ​ഡും നെ​യ്മ​റി​നു​ള്ള ശ്ര​മം ശ​ക്ത​മാ​ക്കും.

ബാ​ഴ്സ​ലോ​ണ​യി​ല്‍ മെ​സി​ക്കും സു​വാ​ര​സി​നു​മൊ​പ്പം നേ​ടാ​വു​ന്ന​തെ​ല്ലാം സ്വ​ന്ത​മാ​ക്കി​യാ​ണ് 2017ല്‍ ​നെ​യ്മ​ര്‍ പി ​എ​സ് ജി​യി​ലെ​ത്തി​യ​ത്. ബാ​ഴ്സ​യി​ല്‍ മെ​സി​യു​ടെ നി​ഴ​ലി​ല്‍ നി​ന്ന് പു​റ​ത്തു ക​ട​ക്കു​ക എ​ന്ന​തു കൂ​ടി നെ​യ്മ​റു​ടെ ല​ക്ഷ്യ​മാ​യി​രു​ന്നു.

പി ​എ​സ് ജി​യി​ലും മി​ക​വ് തു​ട​ര്‍ന്നെ​ങ്കി​ലും ചാം​പ്യ​ന്‍സ് ലീ​ഗി​ല്‍ നേ​ട്ട​മു​ണ്ടാ​ക്കാ​നാ​യി​ല്ല. അ​ഞ്ച് സീ​സ​ണി​ന് ശേ​ഷം ഫ്ര​ഞ്ച് ക്ല​ബ്ബി​ല്‍ കി​ലി​യ​ന്‍ എം​ബാ​പ്പെ​യു​ടെ അ​പ്ര​മാ​ദി​ത്വം തു​ട​രു​ന്ന​തി​നാ​ല്‍ ടീം ​വി​ടാ​ന്‍ നേ​ര​ത്തെ ത​ന്നെ നെ​യ്മ​ര്‍ താ​ല്‍പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ഈ​യി​ടെ പി​എ​സ്ജി ആ​രാ​ധ​ക കൂ​ട്ടാ​യ്മ​യാ​യ അ​ള്‍ട്രാ​സ് നെ​യ്മ​റി​ന്‍റെ വീ​ടി​ന് മു​ന്നി​ല്‍ പ്ര​തി​ഷേ​ധം ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ മാ​നേ​ജ്മെ​ന്‍റി​നെ ടീം ​വി​ടാ​നു​ള്ള താ​ല്‍പ​ര്യം താ​രം അ​റി​യി​ച്ചെ​ന്നാ​ണ് റി​പ്പോ​ര്‍ട്ട്.

മെ​സി​യും നെ​യ്മ​റും പോ​യാ​ല്‍ അ​ടു​ത്ത സീ​സ​ണി​ല്‍ പി​എ​സ്ജി​ക്കും പ​ക​രം വ​മ്പ​ന്‍ താ​ര​ങ്ങ​ളെ ല​ക്ഷ്യ​മി​ടേ​ണ്ടി​വ​രും. ടോ​ട്ട​നം നാ​യ​ക​ന്‍ ഹാ​രി കെ​യ്നി​നെ​യാ​ണ് പി ​എ​സ് ജി ​പ്ര​ധാ​ന​മാ​യും ല​ക്ഷ്യ​മി​ടു​ന്ന​ത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com