മദ‍്യപിച്ച് വാഹനം ഓടിച്ചു; മുൻ ഓസീസ് താരം ഡേവിഡ് വാർണർ അറസ്റ്റിൽ

മരൂബ്ര പൊലീസ് സ്റ്റേഷനിലെത്തിച്ച് നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം വാർണറെ വിട്ടയച്ചു
former australian batter david warner arrested for drunk driving

ഡേവിഡ് വാർണർ

Updated on

സിഡ്നി: മദ‍്യപിച്ച് വാഹനമോടിച്ചതിന് മുൻ ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണർ അറസ്റ്റിലായി. ഇക്കഴിഞ്ഞ ഞായറാഴ്ച മരൂബ്രയിലാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്. ന‍്യൂ സൗത്ത് പൊലീസ് പറയുന്നത് അനുസരിച്ച് വൈകീട്ട് 5:30യോടെ മരൂബ്രയിലെ മലാബാർ റോഡിൽ വാഹനങ്ങൾ പരിശോധിക്കുകയായിരുന്നു.

ഇതിനിടെയാണ് വാർണർ തന്‍റെ വാഹനവുമായി എത്തുന്നത്. തുടർന്ന് പരിശോധനയിൽ വാർണർ മദ‍്യപിച്ചതായി കണ്ടെത്തി. ഉടനെ തന്നെ വാർണറെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും മരൂബ്ര പൊലീസ് സ്റ്റേഷനിലെത്തിച്ച് നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം വിട്ടയക്കുകയായിരുന്നു. എന്നാൽ മേയിൽ ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്.

2024ൽ അന്താരാഷ്ട്ര ക്രിക്കറ്റ് വാർണർ മതിയാക്കിയെങ്കിലും പാക്കിസ്ഥാൻ സൂപ്പർ ലീഗ് അടക്കമുള്ള ലീഗുകളിൽ താരം സജീവ സാന്നിധ‍്യമാണ്.

logo
Metro Vaartha
www.metrovaartha.com