വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റ്; പാക്കിസ്ഥാന് തിരിച്ചടിയായി മുൻ ക‍്യാപ്റ്റന്‍റെ പരുക്ക്

കൈവിരലിനാണ് ഷാൻ മസൂദിന് പരുക്കേറ്റിരിക്കുന്നത്
former captain shan masood injured; huge setback for pakistan ahead of 2nd test against west indies

ഷാൻ മസൂദ്

Updated on

ട്രിനിഡാഡ്: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ പാക്കിസ്ഥാന് തിരിച്ചടിയായി മുൻ ക‍്യാപ്റ്റൻ ഷാൻ മസൂദിന്‍റെ പരുക്ക്. കൈവിരലിനാണ് ഷാൻ മസൂദിന് പരുക്കേറ്റിരിക്കുന്നത്. അതിനാൽ ഓഗസ്റ്റ് രണ്ടിന് ആരംഭിക്കാനിരിക്കുന്ന ടെസ്റ്റ് മത്സരത്തിൽ താരം കളിക്കില്ല.

ഇതോടെ ഇംഗ്ലണ്ടിനെതിരേ നടക്കാനിരിക്കുന്ന പരമ്പരയിലും താരം ഉണ്ടാകുമോയെന്ന കാര‍്യത്തിൽ ഉറപ്പില്ല. അദ്ദേഹത്തിന്‍റെ പരുക്ക് ഭേദമാകുന്നത് അനുസരിച്ചിരിക്കും ഷാൻ ലീഡ്സിൽ നടക്കുന്ന ആദ‍്യ ടെസ്റ്റിൽ കളിക്കുന്നതെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വ‍്യക്തമാക്കി.

ട്രിനിഡാഡിൽ വച്ചു നടന്ന ആദ‍്യ ടെസ്റ്റ് മത്സരത്തിനിടെ വെസ്റ്റ് ഇൻഡീസ് പേസർ ജെയ്ഡൻ സീൽസ് എറിഞ്ഞ പന്ത് ഷാൻ മസൂദിന്‍റെ കൈയിൽ തട്ടിയാണ് അദ്ദേഹത്തിന് പരുക്കേറ്റത്. ഓഗസ്റ്റ് 19നാണ് ഇംഗ്ലണ്ടിനെതിരേ ആദ‍്യ ടെസ്റ്റ് മത്സരം നടക്കുന്നത്. ഷാൻ മസൂദിന് പകരക്കാരെയൊന്നും പാക്കിസ്ഥാൻ‌ പ്രഖ‍്യാപിച്ചിട്ടില്ലെങ്കിലും സീനിയർ താരം സൗദ് ഷക്കീൽ, യുവതാരം അവൈസ് സഫർ, അബ്ദുള്ള ഷെഫീഖ് എന്നിവരെ കളിപ്പിക്കാനാണ് സാധ‍്യത കൂടുതൽ.

logo
Metro Vaartha
www.metrovaartha.com