ബാബർ അസമിനെ പുറത്താക്കിയതിന്‍റെ കാരണം വ‍്യക്തമാക്കണം; പിസിബിയോട് മുൻ പാക്ക് താരങ്ങൾ

മുൻ താരങ്ങളായ അഹമ്മദ് ഷെഹ്സാദും മുഹമ്മദ് ആമിറുമാണ് പിസിബിയെ സമീപിച്ചത്
former pakistan players ask pcb to clarify reason behind dropping babar azam from odi squad

ബാബർ അസം

Updated on

ഇസ്‌ലാമാബാദ്: ബംഗ്ലാദേശിനെതിരേയുള്ള ഏകദിന പരമ്പരയ്ക്കുള്ള ടീമിലേക്ക് സൂപ്പർ താരം ബാബർ അസമിനെ ഉൾപ്പെടുത്താത്തതിന്‍റെ കാരണം വ‍്യക്തമാക്കണമെന്ന് ആവശ‍്യപ്പെട്ട് മുൻ പാക്കിസ്ഥാൻ താരങ്ങൾ പിസിബിയെ സമീപിച്ചു.

മുൻ താരങ്ങളായ അഹമ്മദ് ഷെഹ്സാദും മുഹമ്മദ് ആമിറുമാണ് പിസിബിയെ സമീപിച്ചത്. ടി20യിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണോ ബാബറിനെ ടീമിൽ ഉൾപ്പെടുത്താത്തതെന്ന് വ‍്യക്തമാക്കണമെന്നും അതോ വിശ്രമം നൽകിയതാണോയെന്നും ആമിർ ചോദിച്ചു.

ഒരു ചാനൽ ചർച്ചയ്ക്കിടെയായിരുന്നു ആമിറിന്‍റെ ചോദ‍്യം. ബാബറിനെ കൂടാതെ ഏകദിന ടീമിൽ ഇടം നഷ്ടമായ സയീം അയൂബിനെ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്നും ആമിർ ചോദിച്ചു. പാക്കിസ്ഥാൻ ക്രിക്കറ്റിലെ സംബന്ധിച്ചിടത്തോളം ബാബർ മികച്ച ബാറ്ററാണെന്നാണ് ഷെഹ്സാദ് അവകാശപ്പെടുന്നത്. മോശം പ്രകടനം കാഴ്ചവച്ചതിനെത്തുടർന്ന് ഇത്തവണത്തെ ടി20 ലോകകപ്പിൽ നിന്നും സെമി കാണാതെ പാക്കിസ്ഥാൻ പുറത്തായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com