മുൻ ശ്രീലങ്കൻ ക്രിക്കറ്റ് ടീം ക‍്യാപ്റ്റൻ സോമചന്ദ്ര ഡി സിൽവ അന്തരിച്ചു

മരണവാർത്ത കുടുംബമാണ് സ്ഥിരീകരിച്ചത്
Former Sri Lanka captain Somachandra de Silva died

സോമചന്ദ്ര ഡി സിൽവ

Updated on

കൊളംബോ: മുൻ ശ്രീലങ്കൻ ക്രിക്കറ്റ് ടീം ക‍്യാപ്റ്റൻ സോമചന്ദ്ര ഡി സിൽവ അന്തരിച്ചു. മരണവാർത്ത കുടുംബമാണ് സ്ഥിരീകരിച്ചത്. 83 വയസായിരുന്നു. ശ്രീലങ്കയ്ക്കു വേണ്ടി 1982ൽ ആദ‍്യ ടെസ്റ്റ് മത്സരം കളിച്ച ടീമിലെ അംഗങ്ങളിൽ ഒരാളായിരുന്നു സോമചന്ദ്ര.

കൂടാതെ ടെസ്റ്റിൽ ഒരിന്നിങ്സിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ‍്യ ശ്രീലങ്കൻ ലെഗ് സ്പിന്നർ കൂടിയാണ് അദ്ദേഹം.

12 ടെസ്റ്റ് മത്സരങ്ങളും 41 ഏകദിനവും ശ്രീലങ്കയെ പ്രതിനിധികരിച്ച് കളിച്ച സോമചന്ദ്ര 69 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. 2009 മുതൽ 2011 വരെയുള്ള കാലഘട്ടത്തിൽ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ചെയർമാനായും സോമചന്ദ്ര പ്രവർത്തിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com