ഫ്രഞ്ച് ഓപ്പണിൽ പോളിഷ് മുത്തം: തുടർച്ചയായ മൂന്നാം കിരീടം സ്വന്തമാക്കി ഇഗ സ്വിയാറ്റക്

റോളണ്ട് ഗാരോസിലെ കളി മണ്‍ കോര്‍ട്ടില്‍ തുടർച്ചയായ മൂന്ന് കീരിടങ്ങൾ നേടുന്ന ആദ്യ താരമായി ഇഗ ചരിത്രം കുറിച്ചു
ഫ്രഞ്ച് ഓപ്പണിൽ പോളിഷ് മുത്തം: തുടർച്ചയായ മൂന്നാം കിരീടം സ്വന്തമാക്കി ഇഗ സ്വിയാറ്റക്| french open womens iga swiatek wins Hat-trick title
iga swiatek

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടത്തില്‍ നാലാമത് മുത്തമിട്ട് പോളണ്ടിന്റെ ഇഗ സ്വിയാറ്റക്. ഫൈനലില്‍ ഇറ്റലിയുടെ ജാസ്മിന്‍ പാവോലിനിയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ചാണ് ലോക ഒന്നാം നമ്പർ താരം കിരീടം സ്വന്തമാക്കിയത്.

ഇതോടെ റോളണ്ട് ഗാരോസിലെ കളി മണ്‍ കോര്‍ട്ടില്‍ തുടർച്ചയായ മൂന്ന് കീരിടങ്ങൾ നേടുന്ന ആദ്യ താരമായി ഇഗ ചരിത്രം കുറിച്ചു. അഞ്ചു വർഷത്തിനിടെ ഇഗ സ്വന്തമാക്കുന്ന നാലാം കിരീടംകൂടിയാണിത്. 2020ലെ ഫ്രഞ്ച് ഓപ്പണിലും 2022 യു.എസ്. ഓപ്പണിലും ഈ 23കാരി കിരീടം നേടിയിരുന്നു. ഫൈനലിൽ 6-2, 6-1 എന്നീ സ്കോർ നിലയിലാണ് ജാസ്മിന്‍ പാവോലിനിയെ പരാജയപ്പെടുത്തിയത്.

ഈ ടൂര്‍ണമെന്റിലുടനീളം മിന്നും ഫോമില്‍ കളിച്ച ഇഗ ഫൈനലിൽ ഒരു ബ്രേക്ക് വഴങ്ങിയെങ്കിലും തുടർച്ചയായ 10 ഗെയിമുകൾജയിച്ചാണ് ഫൈനൽ സ്വന്തമാക്കിയത്. 12ാം സീഡ് ഇറ്റലിയുടെ പവോലീനിയുടെ ആദ്യ ഗ്രാൻഡ് സ്ലാം ഫൈനലാണിത്. ഇതോടെ അഞ്ച് ഗ്രാന്‍ഡ് സ്ലാമുകൾ ഇഗയുടെ പേരിലായി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com