'ജനങ്ങളുടെ ജീവനാണ് വലുത്'; പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കേണ്ടതില്ലെന്ന് ഗൗതം ഗംഭീർ

ഇക്കാര‍്യം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്നും സർക്കാരിന്‍റെ തീരുമാനത്തോടൊപ്പം തന്നെ താൻ നിൽക്കുമെന്നും ഗംഭീർ പറഞ്ഞു
'People's lives are more important': Gautam Gambhir says no to playing cricket with Pakistan

ഗൗതം ഗംഭീർ

Updated on

ന‍്യൂഡൽഹി: ഭീകരാക്രാമണങ്ങൾക്ക് പിന്തുണ നൽകുന്ന പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കേണ്ടതില്ലെന്ന് ഇന്ത‍്യൻ ക്രിക്കറ്റ് ടീം മുഖ‍്യ പരിശീലകൻ ഗൗതം ഗംഭീർ. ഇക്കാര‍്യം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്നും സർക്കാരിന്‍റെ തീരുമാനത്തോടൊപ്പം തന്നെ താൻ നിൽക്കുമെന്നും ഗംഭീർ പറഞ്ഞു.

ഡൽഹിയിൽ വച്ചു നടന്ന എബിപി ഇന്ത‍്യ അറ്റ് 2047 ഉച്ചക്കോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഇന്ത‍്യയിലെ ജനങ്ങളുടെയോ സൈനികരുടെയോ പൗരന്മാരുടെയോ ജീവനേക്കാൾ വലുതല്ല ക്രിക്കറ്റ് മത്സരങ്ങളും ബോളിവുഡും. ഐസിസി ടൂർണമെന്‍റ് ആണെങ്കിലും ബഹിഷ്കരിക്കണം' ഗംഭീർ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com