കപിൽ ദേവിനെ തട്ടിക്കൊണ്ടു പോവുന്നു? വിഡിയോ പോസ്റ്റ് ചെയ്‌ത്‌ ഗൗതം ഗംഭീര്‍ | Video

ചിലർ ഇത് പുതിയ പരസ്യതന്ത്രമാണെന്നും കമന്‍റ് ചെയ്‌തിട്ടുണ്ട്‌
സ്ക്രീൻഷോട്ട്
സ്ക്രീൻഷോട്ട്
Updated on

ന്യൂഡല്‍ഹി: ഇതിഹാസ ക്രിക്കറ്റ് താരം കപില്‍ ദേവിനോടു സാദൃശ്യം തോന്നുന്നയാളെ വായയും കൈകളും കെട്ടി ബലംപ്രയോഗിച്ച് കൊണ്ടുപോവുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നു. കാഴ്ചയിൽ കപിൽ ദേവിനെ പോലെ തോന്നുന്നതിനാൽ നിരവധി ആളുകളാണ് വീഡിയോ പങ്കു വച്ചിരിക്കുന്നത്.

ഇന്ത്യയുടെ മുൻ ഓപ്പണറും ലോക് സഭാംഗവുമായ ഗൗതം ഗംഭീറും ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. ഇത്തരമൊരു വിഡിയോ ആര്‍ക്കെങ്കിലും ലഭിച്ചുവോയെന്നും ഇത് കപില്‍ തന്നെയാണോയെന്നുമുള്ള ചോദ്യത്തോടെയാണ്, ഗംഭീര്‍ എക്‌സില്‍ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ, കപിൽ പാജി സുഖമായിരിക്കുന്നു എന്നും ഗംഭീർ ചേർത്തിട്ടുണ്ട്.

വിഡിയോയ്ക്ക് ഒരുപാട് അന്വേഷണങ്ങളും, വിവരങ്ങളും ചോദിച്ചുകൊണ്ട് കമന്‍റുകൾ രേഖപെടുത്തിയിട്ടുണ്ട്. എന്തായാലും വിഡീയോ പെട്ടെന്നു തന്നെ സമൂഹ മാധ്യമങ്ങളില്‍ ഇടംപിടിച്ചു. ഈ വീഡിയോയുടെ വസ്‌തുത കണ്ടെത്താനായിട്ടില്ല. എന്നാൽ, ചിലർ ഇത് പുതിയ പരസ്യതന്ത്രമാണെന്നും കമന്‍റ് ചെയ്‌തിട്ടുണ്ട്‌.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com