പുജാര ടീമിൽ വേണമെന്ന് ഗംഭീർ ആവശ്യപ്പെട്ടു; അഗാർക്കർ സമ്മതിച്ചില്ല

ഗൗതം ഗംഭീർ പരമാവധി ശ്രമിച്ചെങ്കിലും ചേതേശ്വർ പുജാരയെ ടീമിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിന് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി അംഗീകരിച്ചില്ലെന്ന് സൂചന
gautham gambhir wants cheteshwar pujara in australian tour
പുജാരയെ ടീമിലെത്തിക്കാൻ ഗംഭീർ ശ്രമം നടത്തിയെന്ന് റിപ്പോർട്ട്
Updated on

മെൽബൺ: ഓസ്ട്രേലിയക്കെതിരേ ബോർഡർ ഗവാസ്കർ ട്രോഫി ടെസ്റ്റ് ക്രിക്കറ്റ് പരമ്പര കളിക്കാനുക്കുള്ള ഇന്ത‍്യൻ ടീമിൽ ടെസ്റ്റ് സ്പെഷ‍്യലിസ്റ്റായ വെറ്ററൻ താരം ചേതേശ്വർ പുജാരയെ ഉൾപ്പെടുത്തണമെന്ന് പരിശീലകൻ ഗൗതം ഗംഭീർ ശക്തമായി ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ട്. എന്നാൽ, അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ഈ ആവശ‍്യം തള്ളുകയായിരുന്നു എന്നും ദേശീയ മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പെർത്തിലെ ആദ‍്യ ടെസ്റ്റിന് മുമ്പായിട്ടാണ് പുജാരയെ ടീമിലെത്തിക്കാൻ ഗംഭീർ ശ്രമിച്ചത്. എന്നാൽ, സെലക്ഷൻ കമ്മിറ്റി ഈ തിരുമാനത്തെ പൂർണമായും അവഗണിച്ചെന്നാണ് റിപ്പോർട്ട്.

2018ലെ ഓസ്ട്രേലിയൻ പര്യടനത്തിലെ ഇന്ത‍്യയുടെ വിജയത്തിൽ മുഖ‍്യപങ്ക് വഹിച്ച താരമായിരുന്നു പുജാര. 521 റൺസെടുത്ത് ടോപ് സ്കോററായിരുന്നു. 2020-21 പരമ്പരയിലും താരം 271 റൺസ് നേടിയിരുന്നു. ഗാബ ടെസ്റ്റ് മത്സരത്തിൽ 211 പന്തുകൾ നേരിട്ട് അർധസെഞ്ച്വറി നേടിയത് ഇന്ത‍്യയുടെ ചരിത്ര വിജയത്തിൽ നിർണായകമായി.

2023ലെ ലോക ടെസ്റ്റ് ചാംപ‍്യൻഷിപ്പ് ഫൈനലിലാണ് പുജാര ഇന്ത‍്യയ്ക്ക് വേണ്ടി അവസാനമായി ബാറ്റ് വീശിയത്. ഓസ്ട്രേലിയക്കെതിരായ ഫൈനലിൽ താരത്തിന് ആകെ 41 റൺസ് മാത്രമേ നേടാനായുള്ളൂ. ഇതോടെ ടീമിൽ നിന്ന് പുറത്തായി.

ബോർഡർ ഗവാസ്കർ ട്രോഫി പരമ്പരയിൽ ഇന്ത‍്യൻ ബാറ്റർമാരുടെ മോശം പ്രകടനം വലിയ രീതിയിൽ ചർച്ചയായിരുന്നു. നിരുത്തരവാദപരമായ ഷോട്ടുകൾ കളിച്ച് പല സ്റ്റാർ ബാറ്റർമാരും പുറത്തായപ്പോഴാണ് പുജാരയുടെ ക്ഷമാപൂർണമായ സമീപനവും സാങ്കേതിക മികവും വീണ്ടും ചർച്ചയിലേക്കു വരുന്നത്. ടെസ്റ്റ് ടീമിന്‍റെ ആങ്കർ റോളിൽ രാഹുൽ ദ്രാവിഡിന്‍റെ പിൻഗാമിയായി അറിയപ്പെട്ടിരുന്നു പുജാര ക്രിക്കറ്റിന്‍റെ ഒരു ഫോർമാറ്റിൽ നിന്നും വിരമിച്ചിട്ടില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com