ഇന്ത്യക്കുണ്ട് വിരാട്ബോൾ: ഗവാസ്കർ

ഇംഗ്ലണ്ടിന്റെ ബാസ്ബോളിന് ഇന്ത്യൻ മറുപടി; വിരാടിന്റെ ബാറ്റിൽ പ്രതീക്ഷ.
സുനിൽ ഗവാസ്കറും വിരാട് കോലിയും.
സുനിൽ ഗവാസ്കറും വിരാട് കോലിയും.
Updated on

ഡല്‍ഹി: ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റിൽ പരീക്ഷിച്ചു വിജയിച്ച ബാസ്ബോള്‍ തന്ത്രം ഇന്ത്യയിലും പരീക്ഷിച്ചേക്കും. എന്നാല്‍ ഇതിന് ഇന്ത്യയ്ക്ക് മറുപടിയുണ്ടെന്നാണ് മുന്‍ താരം സുനില്‍ ഗാവസ്കറിന്‍റെ വാക്കുകള്‍.

ഇംഗ്ലീഷ് ബാസ്ബോളിനെ തകർക്കാൻ ഇന്ത്യക്ക് "വിരാട്ബോൾ' ഉണ്ടെന്ന് സുനിൽ ഗവാസ്കർ വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരേ 28 ടെസ്റ്റുകളില്‍ നിന്ന് 1991 റണ്‍സ് നേടിയ താരമാണ് വിരാട്. 42.36 ആണ് ഇംഗ്ലണ്ടിനെതിരേ ബാറ്റിങ് ശരാശരി. വിരാട് ബാറ്റ് ചെയ്യുന്ന രീതി മനോഹരമാണ്. ഇപ്പോഴത്തെ മികച്ച ഫോമില്‍ വിരാട്ബോളിന് ഇംഗ്ലീഷ് ബാസ്ബോളിനെ മറികടക്കാന്‍ കഴിയുമെന്നും ഗാവസ്കര്‍ വ്യക്തമാക്കി.

ടെസ്റ്റ് ക്രിക്കറ്റില്‍ ആക്രമണ ശൈലിയില്‍ ബാറ്റ് ചെയ്യുന്നതില്‍ തെറ്റില്ല. സ്പിന്നിന് അനുകൂലമായ ഇന്ത്യന്‍ പിച്ചുകളില്‍ ഇംഗ്ലണ്ട് എങ്ങനെ ബാസ്ബോള്‍ കളിക്കുമെന്നത് കൗതുകകരമാണ്. എന്നാല്‍ ഇംഗ്ലണ്ടിന്‍റെ ബാസ്ബോളിന് ഇന്ത്യയുടെ മറുപടിയാകും "വിരാട്ബോള്‍' എന്ന് ഗാവസ്കര്‍ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com