നൈറ്റ് പാര്‍ട്ടിയില്‍ മദ്യപിച്ച മാക്‌സ്‌വെല്ലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചികിത്സയ്ക്ക് ശേഷം താരം ആശുപത്രി വിട്ടതായി ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ പറയുന്നു
നൈറ്റ് പാര്‍ട്ടിയില്‍ മദ്യപിച്ച മാക്‌സ്‌വെല്ലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Updated on

അഡ്‌ലെയ്ഡ്: കഴിഞ്ഞ ദിവസം നടന്ന നൈറ്റ് പാര്‍ട്ടിക്ക് പിന്നാലെ ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം താരം ആശുപത്രി വിട്ടതായി ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ പറയുന്നു.

കഴിഞ്ഞ ദിവസം രാത്രി അഡ്‌ലെയ്ഡില്‍ നടന്ന സംഗീത പരിപാടിക്കിടെ മാക്‌സ്‌വെൽ മദ്യപിച്ചതിനു പിന്നാലെ ആംബുലന്‍സെത്തി താരത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. എന്താണ് മാക്‌സ്‌വെല്ലിനു സംഭവിച്ച ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ എന്നതു സംബന്ധിച്ചു വിവരങ്ങളൊന്നും വന്നിട്ടില്ല. ചികിത്സയ്ക്ക് ശേഷം താരം ടീമിന്റെ പരിശീലന ക്യാമ്പിലെത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഫെബ്രുവരി ഒന്‍പത് മുതൽ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കായുള്ള പരിശീലനം നടക്കുന്നതിനിടെയാണ് സംഭവം നടക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com