നടക്കാന്‍ പറ്റുന്ന കാലത്തോളം ഐപിഎല്‍ കളിക്കും: മാക്സ്‌വെല്‍

ടി20 ലോകകപ്പിന് മുന്നോടിയായി ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍ ഐപിഎല്ലില്‍ കളിക്കണമെന്നും മാക്സി
Glenn Maxwell with Virat Kohli during an IPL match for RCB.
Glenn Maxwell with Virat Kohli during an IPL match for RCB.
Updated on

മെല്‍ബണ്‍: നടക്കാന്‍ പറ്റുന്നിടത്തോളം കാലം ഐപിഎല്‍ കളിക്കുമെന്ന് ഓസ്ട്രേലിയന്‍ ബാറ്റര്‍ ഗ്ലെന്‍ മാക്സ്വെല്‍. ഞാന്‍ അവസാനം കളിക്കുന്ന ടൂര്‍ണമെന്‍റ് ഐപിഎല്‍ ആയിരിക്കും. നടക്കാന്‍ പറ്റുന്നിടത്തോളം ഈ ഐപിഎല്‍ കളിക്കും- മാക്സ് വെല്‍ പറഞ്ഞു. തന്‍റെ കരിയറിലുടനീളം ഐപിഎല്‍ അതിമനോഹരമായ അനുഭവങ്ങളാണ് സമ്മാനിച്ചതെന്നു പറഞ്ഞ മാക്സ് വെല്‍, ധാരാളം മികച്ച കളിക്കാരെ സുഹൃത്തുക്കളായി ഇവിടെ ലഭിച്ചെന്നും മികച്ച പരിശീലകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനായെന്നും പറഞ്ഞു.

കഴിഞ്ഞ രണ്ടുമാസമായി വിരാടിന്‍റെയും ഡിവില്യേഴ്സിന്‍റെയും തോളില്‍ കൈയിട്ട് നടക്കുകയാണ്. മറ്റ് കളികള്‍ കാണുമ്പോള്‍ അവരുമായി സംസാരിക്കുന്നു. ഏതൊരു കളിക്കാരനും കിട്ടുന്ന മികച്ച അനുഭവപാഠം കൂടിയാണ് ഐപിഎല്‍ എന്ന് മാക്സ് വെല്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ ആതിഥേയത്വം വഹിച്ച ലോകകപ്പില്‍ കിരീടം ഓസ്ട്രേലിയയ്ക്ക് നേടി കൊടുക്കുന്നതില്‍ നിര്‍ണായകമായ പങ്കാണ് മാക്സ് വെല്ലിന്‍റേത്. ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍ ഐപിഎല്ലില്‍ കളിക്കണമെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com