ഗോളി ഗോളടിക്കുന്നതു കാണാം; ചാംപ്യൻസ് ലീഗിൽ റയൽ - ബെൻഫിക്ക ത്രില്ലർ | Video

ചാംപ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെ അട്ടിമറിച്ച് ബെൻഫിക്ക, നിർണായകമായത് 98ാം മിനിറ്റിൽ ഗോൾ കീപ്പർ ട്രൂബിൻ നേടിയ ഗോൾ

ലണ്ടൻ: ചാംപ്യൻസ് ലീഗ് ഫുട്ബോളിലെ രാജാക്കൻമാരാണ് സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡ്. ഏറ്റവും കൂടുതൽ കിരീടങ്ങളെന്ന റെക്കോഡ് കൈവശംവയ്ക്കുന്ന റയലിന് പക്ഷേ പോർച്ചുഗീസ് ക്ലബ്ബ് ബെൻഫിക്ക സമ്മാനിച്ചത് ചരിത്രത്തിലെ തന്നെ വേദനാജനകമായ തോൽവകളിലൊന്നു. പ്രാഥമിക റൗണ്ടിലെ നിർണായക മത്സരത്തിൽ ബെൻഫിക്കയോട് രണ്ടിനെതിരേ നാലു ഗോളിന് മുട്ടുകുത്തിയ റയൽ പ്രീ-ക്വാർട്ടർ കാണണമെങ്കിൽ നോക്കൗട്ട് പ്ലേ ഓഫിൽ ജയിക്കണം.

ബെൻഫിക്കയുടെ ഹോം ഗ്രൗണ്ടിലെ പോരിൽ സൂപ്പർ താരം കിലിയൻ എംബാപെ രണ്ടു ഗോളടിച്ചിട്ടും റയൽ മാഡ്രിഡിന് ജയിക്കാനായില്ല‌. പോയിന്‍റ് ടേബിളിൽ മൂന്നാം സ്ഥാനത്ത് മത്സരം ആരംഭിച്ച റയൽ ബെൻഫിക്കയോടു തോറ്റതോടെ ഒമ്പതാമതേക്കു കൂപ്പുകുത്തി. 30, 58 മിനിറ്റുകളിലാണ് എംബാപെ റ‍യലിനായി സ്കോർ ചെയ്തത്. എന്നാൽ ആന്ദ്രെ ഷെൽഡറഫ് (36, 54 മിനിറ്റുകൾ), വെഞ്ചെലിസ് പവ്‌ലിഡിസ് (45+5) എന്നിവർ ബെൻഫിക്കയ്ക്ക് മേൽക്കൈ സമ്മാനിച്ചു.

പക്ഷേ, പോയിന്‍റ് നിലയിൽ ഒപ്പമുള്ള ഫ്രഞ്ച് ക്ലബ്ബ് മാഴ്സയെ (9) ഗോൾ ശരാശരിയിൽ മറികടന്ന് പ്ലേ ഓഫിന് യോഗ്യത നേടാൻ ഒരു ഗോൾ കൂടി ബെൻഫിക്കയ്ക്ക് വേണമായിരുന്നു. അതിനായി ബെൻഫിക്ക വീറോടെ പൊരുതി. ഇഞ്ചുറി ടൈമിൽ റയലിന്‍റെ റൗൾ അസെൻസിയോ (90+2), റോഡ്രിഗോ (90+7) എന്നിവർ ചുവപ്പുകാർഡ് കണ്ടു പുറത്തായി. ഗോളിനായി കിണഞ്ഞു ശ്രമിച്ചു.

ബെൻഫിക്കയ്ക്കായി ഗോളി അനറ്റൊലി ട്രുബിനും ആക്രമണത്തിൽ പങ്കുചേർന്നു. സ്വന്തം ഗോൾ വല ഉപേക്ഷിച്ച ട്രുബിൻ സാഹസികമായ ദൗത്യത്തിൽ വിജയം കണ്ടു. 90+8-ാം മിനിറ്റിൽ റയൽ ഗോൾ മുഖത്തേക്ക് വളഞ്ഞുവന്ന ഫ്രീ കിക്ക് ഉശിരൻ ഹെഡ്ഡറിലൂടെ ട്രുബിൻ വലയിൽ കയറ്റി (4-3). അതോടെ റയലിന്‍റെ എല്ലാ പ്രതീക്ഷകളും തകർന്നു.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com