ഏകദിന ലോകകപ്പ് വേദി: തിരുവനന്തപുരവും പരിഗണനയിൽ

താരങ്ങളുടെ യാത്ര, താമസം, പരിശീലനം എന്നിവയടക്കമുള്ള സൗകര്യങ്ങൾ കണക്കിലെടുത്തായിരിക്കും വേദികളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. ഓരോ സ്ഥലത്തെയും കാലാവസ്ഥയും മഴ സാധ്യതയും കണക്കിലെടുക്കും.
ഏകദിന ലോകകപ്പ് വേദി: തിരുവനന്തപുരവും പരിഗണനയിൽ

തിരുവനന്തപുരം: ഈ വർഷം ഇന്ത്യ ആതിഥ്യം വഹിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള വേദികളുടെ കൂട്ടത്തിൽ തിരുവനന്തപുരം കാര്യവട്ടത്തുള്ള ഗ്രീൻഫീൽഡ് അന്താരാഷ്‌ട്ര സ്റ്റേഡിയവും പരിഗണനയിൽ.

വേദികളായി പരിഗണിക്കുന്നതിന് ബിസിസിഐ തയാറാക്കിയ പതിനഞ്ച് സ്റ്റേഡിയങ്ങളുടെ പട്ടികയിലാണ് ഗ്രീൻഫീൽഡും ഉൾപ്പെട്ടിരിക്കുന്നത്.

അഹമ്മദാബാദ്, നാഗ്‌പുർ, ബംഗളൂരു, മുംബൈ, ലഖ്നൗ, ഗോഹട്ടി, ഹൈദരാബാദ്, കോൽക്കത്ത, രാജ്‌കോട്ട്, ഇൻഡോർ, ധർമശാല തുടങ്ങിയ സ്റ്റേഡിയങ്ങളും പട്ടികയിലുണ്ട്.

ഇന്ത്യ - പാക്കിസ്ഥാൻ മത്സരവും ഫൈനലും അടക്കം പ്രധാന മത്സരങ്ങൾ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലായിരിക്കുമെന്നാണ് സൂചന. ഒരു ലക്ഷത്തോളം കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഇവിടം ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ്.

താരങ്ങളുടെ യാത്ര, താമസം, പരിശീലനം എന്നിവയടക്കമുള്ള സൗകര്യങ്ങൾ കണക്കിലെടുത്തായിരിക്കും മറ്റു വേദികളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. അതത് സമയത്ത് ഓരോ സ്ഥലത്തെയും കാലാവസ്ഥയും, പ്രത്യേകിച്ച് മഴ സാധ്യതയും കണക്കിലെടുക്കും. ഒക്റ്റോബർ - നവംബർ സമയത്തായിരിക്കും ലോകകപ്പ് നടക്കുക.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com