

നസീം ഷാ
ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ പേസർ നസീം ഷായുടെ കുടുംബ വീടിനു നേരെ അജ്ഞാതർ വെടിയുതിർത്തു. ഖൈബർ പഖ്‌തുൻഖ്വയിലുള്ള താരത്തിന്‍റെ വീടിനു നേരെയാണ് വെടിവയ്പ്പുണ്ടായത്. ആർക്കും പരുക്കേറ്റിട്ടില്ലെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നിലവിൽ ശ്രീലങ്കയ്ക്കെതിരേ ഏകദിനം കളിച്ചുകൊണ്ടിരിക്കുകയാണ് താരം. നസീമും അദ്ദേഹത്തിന്‍റെ മിക്ക കുടുംബാംഗങ്ങളും നിലവിൽ ഇസ്‌ലാമാബാദിലാണ് താമസിക്കുന്നത്. എന്നാൽ ലോവർ ദിറിൽ താമസിച്ചിരുന്ന അടുത്ത ബന്ധുക്കളാണ് കുടുംബ വീട്ടിൽ താമസിച്ചിരുന്നത്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമായതിനാൽ ആദ‍്യം ഏകദിനം നടക്കുന്ന റാവൽപിണ്ടിയിൽ തന്നെ നസീം ഷാ തുടർന്നേക്കും.