''കളിക്കാൻ വയ്യെങ്കിൽ കളഞ്ഞിട്ടു പോണം ഹേ...'', ധോണിയോട് ഹർഭജൻ

ചെന്നൈ സൂപ്പർ കിങ്സ് പഞ്ചാബ് കിങ്‌സിനെ തോൽപ്പിച്ച മത്സരത്തിൽ എം.എസ്. ധോണി ശാർദൂൽ ഠാക്കൂറും കഴിഞ്ഞ് ഒൻപതാമനായാണ് ബാറ്റ് ചെയ്യാനിറങ്ങിയത്.
ഹർഭജൻ സിങ്ങും എം.എസ്. ധോണിയും.
ഹർഭജൻ സിങ്ങും എം.എസ്. ധോണിയും.ഹർഭജൻ ചെന്നൈ സൂപ്പർ കിങ്സിൽ കളിച്ചിരുന്ന കാലത്തെ ഫയൽ ചിത്രം.

ലോവർ ഓർഡറിൽ ബാറ്റ് ചെയ്യാനാണെങ്കിൽ ഒരു ബൗളറെ കളിപ്പിച്ചാൽ മതിയെന്നും, ടോപ് ഓർഡറിൽ ഇറങ്ങാൻ കഴിയില്ലെങ്കിൽ എം.എസ്. ധോണി കളി മതിയാക്കണമെന്നും ഹർഭജൻ സിങ്.

ചെന്നൈ സൂപ്പർ കിങ്സ് പഞ്ചാബ് കിങ്‌സിനെ തോൽപ്പിച്ച മത്സരത്തിൽ എം.എസ്. ധോണി ശാർദൂൽ ഠാക്കൂറും കഴിഞ്ഞ് ഒൻപതാമനായാണ് ബാറ്റ് ചെയ്യാനിറങ്ങിയത്. നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്താകുകയും ചെയ്തിരുന്നു.

''ധോണി തീരുമാനമെടുക്കാൻ കഴിയുന്ന ആളാണ്, നേരത്തെ ഇറങ്ങാതെ ധോണി ടീമിനെ നിരാശപ്പെടുത്തി'', ഹർഭജൻ പറഞ്ഞു. ''ഠാക്കൂറിന് ധോണിയെപ്പോലെ ഷോട്ടുകൾ കളിക്കാനാവില്ല. എന്നിട്ടും ധോണി എന്തുകൊണ്ടാണ് ഇങ്ങനെയൊരു അബദ്ധം കാണിച്ചതെന്നു മനസിലാകുന്നില്ല. അദ്ദേഹത്തിന്‍റെ അനുവാദമില്ലാതെ ഇങ്ങനെ സംഭവിക്കില്ല, അദ്ദേഹത്തെ താഴോട്ടേക്ക് ഇറക്കാനുള്ള ഈ തീരുമാനം മറ്റാരെങ്കിലും എടുത്തതാണെന്നു ഞാൻ കരുതുന്നില്ല'', ഹർഭജൻ കൂട്ടിച്ചേർത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com