രോഹിത് ശർമയോ വിരാട് കോലിയോ അല്ല; ടി-20 ക്രിക്കറ്റിലെ മികച്ച താരത്തെ തെരഞ്ഞടുത്ത് ഹർഭജൻ സിങ്

കഴിഞ്ഞ ദിവസം ലഖ്നൗ സുപ്പർ ജയന്‍റ്സിനു വേണ്ടി തകർപ്പൻ പ്രകടനം കാഴ്ചവച്ച നിക്കോളാസ് പുരാനെയാണ് ഹർഭജന്‍ സിങ് നിലവിലുള്ള മികച്ച ടി20 താരമായി തെരഞ്ഞടുത്തിരിക്കുന്നത്
Harbhajan Singh

ഹർഭജൻ സിങ്

Updated on

ന‍്യൂഡൽഹി: ടി20 ക്രിക്കറ്റിൽ നിലവിലെ മികച്ച താരത്തെ തെരഞ്ഞെടുത്ത് മുൻ ഇന്ത‍്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്. ഇന്ത‍്യൻ താരങ്ങളായ രോഹിത് ശർമയെയോ വിരാട് കോലിയെയോ അല്ല ഹർഭജൻ സിങ് തെരഞ്ഞടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ലഖ്നൗ സൂപ്പർ ജയന്‍റ്സിന് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ചവച്ച നിക്കോളാസ് പുരാനെയാണ് ഹർഭജന്‍ നിലവിലുള്ള മികച്ച ടി20 താരമായി തെരഞ്ഞടുത്തിരിക്കുന്നത്.

പുരാൻ ലഖ്നൗവിന്‍റെ നിർണായക താരമാണെന്ന് ഹർഭജൻ സിങ് എക്സിൽ പങ്ക് വച്ച കുറിപ്പിൽ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് ഉയർത്തിയ 191 റൺസ് വിജയല‍ക്ഷ‍്യം ലഖ്നൗ സൂപ്പർ ജയന്‍റ്സ് 16.1 ഓവറിലാണ് മറികടന്നത്.

harbhajan singh selects current best t20 player

നിക്കോളാസ് പുരാൻ

26 പന്തിൽ 6 സിക്സറുകളും 6 ബൗണ്ടറികളും സഹിതം 70 റൺസെടുത്ത നിക്കോളാസ് പുരാന്‍റെ ഇന്നിങ്സ് ഈ റൺ ചെയ്സിനെ അനായാസമാക്കുകയായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com