തിരുപ്പതി ക്ഷേത്രത്തിൽ കാമുകിക്കൊപ്പം ക്ഷേത്ര ദർശനം നടത്തി ഹാർദിക് പാണ്ഡ‍്യ; പുതിയ ലുക്ക് കണ്ട് ഞെട്ടി ആരാധകർ‌

പ്രഭാത ചടങ്ങായ സുപ്രഭാത സേവയിൽ പങ്കെടുത്ത ശേഷം ഇരുവരും വെങ്കിടേശ്വര സ്വാമിയുടെ അനുഗ്രഹം തേടി
hardik pandya and his girlfriend mahieka sharma visits tirupati temple

ഹാർദിക് പാണ്ഡ‍്യയും മഹിക ശർമയും

Updated on

ഹൈദരാബാദ്: ഇന്ത‍്യൻ താരം ഹാർദിക് പാണ്ഡ‍്യ കാമുകി മഹിക ശർമയ്ക്കൊപ്പം തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. പ്രഭാത ചടങ്ങായ സുപ്രഭാത സേവയിൽ പങ്കെടുത്ത ശേഷം ഇരുവരും വെങ്കിടേശ്വര സ്വാമിയുടെ അനുഗ്രഹം തേടി. തല പൂർണമായി മൊട്ടയടിച്ച് വെള്ള വസ്ത്രം അണിഞ്ഞാണ് ഹാർദിക് ക്ഷേത്ര ദർശനത്തിനെത്തിയത്.

ഇരുവരും ക്ഷേത്ര സന്ദർശനം നടത്തുന്നതിന്‍റെ ദൃശ‍്യങ്ങൾ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. ഏറെ നാളത്തെ പരുക്കിൽ നിന്നും മോചിതനായി തിരിച്ചുവരവിനൊരുങ്ങുകയാണ് ഹാർദിക്. ഇതിനിടെയാണ് ക്ഷേത്ര ദർശനം നടത്തിയിരിക്കുന്നത്. 2026 ഐപിഎൽ സീസണിനു ശേഷമാണ് താരത്തിന് പരുക്കേൽക്കുന്നത്. വരാനിരിക്കുന്ന ഏകദിന, ടി20 മത്സരങ്ങളിൽ താരം ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

logo
Metro Vaartha
www.metrovaartha.com