ഇന്ത്യയ്ക്ക് തിരിച്ചടി: പരുക്ക് ഗുരുതരം, ന്യുസിലാന്‍ഡിനെതിരേ ഹാർദിക് പാണ്ഡ്യ കളിക്കില്ല

ഇംഗ്ലണ്ടില്‍ നിന്നുളള വിദഗ്ദ ഡോക്ടര്‍ പാണ്ഡ്യയെ ചികിത്സിക്കും
hardik pandya injury
hardik pandya injury
Updated on

പൂ​നെ: ക്രിക്കറ്റ് ലോകകപ്പിലെ ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ കണങ്കാലിന് പരിക്കേറ്റ ഹാർദിക് പാണ്ഡ്യ ന്യൂസിലാന്‍ഡിനെതിരായ മത്സരത്തില്‍ കളിക്കില്ല.

ചികിത്സയ്ക്കായി താരത്തെ ബംഗളൂരുവിലുള്ള ദേശീയ ക്രിക്കറ്റ് അക്കാഡമിയിലേക്ക് എത്തിക്കും. തുടർന്ന് ഇംഗ്ലണ്ടില്‍ നിന്നുളള വിദഗ്ദ ഡോക്ടര്‍ പാണ്ഡ്യയെ ചികിത്സിക്കും.

വ്യഴാഴ്ച നടന്ന മത്സരത്തിലെ ഒൻപതാം ഓവറിലാണ് താരത്തിന് പരിക്കേറ്റത്. ആദ്യ ബൗളിംഗ് ചേഞ്ചുമായി എത്തിയ പാണ്ഡ്യ എറിഞ്ഞ മൂന്നാം ബോളിൽ ലിട്ടണ്‍ ദാസിൻ്റെ സ്‌ട്രൈറ്റ് ഡ്രൈവ് കാലുകൊണ്ട് തടയാന്‍ ശ്രമിക്കുന്നതിനിടെ പാണ്ട്യ നിലത്തുവീഴുകയായിരുന്നു. കാലിന് പരിക്കേറ്റ പാണ്ട്യ ബാക്കി പന്തുകൾ എറിയാൻ സാധിക്കാതെ മടങ്ങുകയായിരുന്നു.

അതേസമയം വ്യാഴാഴ്‌ച ബം​ഗ്ലാ​ദേ​ശി​നെ ഏ​ഴ് വി​ക്ക​റ്റി​ന് ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടു​ത്തി. ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ബം​ഗ്ലാ​ദേ​ശ് എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 256 റ​ണ്‍സെ​ടു​ത്തു. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഇ​ന്ത്യ 41.3 ഓ​വ​റ​ഇ​ല്‍ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 261 റ​ണ്‍സ് നേ​ടി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com