ഹർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്ക്, പകരം രോഹിത് പടിയിറങ്ങും?

താരലേലത്തിന് മുന്നോടിയായി ടീമുകൾക്ക് കളിക്കാരെ നിലനിർത്താനുള്ള സമയപരിധി ഇന്ന് വൈകിട്ട് നാലിന് അവസാനിക്കും
hardik pandya
hardik pandya
Updated on

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസ് നായകൻ ഹർദിക് പാണ്ഡ്യ തിരികെ മുംബൈ ഇന്ത്യൻസിലേക്ക് കൂടുമാറ്റം നടത്താനൊരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. പാണ്ഡ്യയെ ക്യാമ്പിലേക്ക് എത്തിക്കാൻ 15 കോടി രൂപയിലേറെ രൂപ മുടക്കേണ്ടി വരും. അങ്ങനെ നടന്നാൽ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ട്രാൻസ്ഫർ തുകയാകും ഇത്.

എന്നാൽ നിലവിൽ മുംബൈ ഇന്ത്യൻസിൻ്റെ പഴ്സിൽ ഇത്രെയും പൈസയില്ല എന്നത് പ്രധാന വെല്ലുവിളിയാണ്. ഏതെങ്കിലും ഒരു താരത്തെ റിലീസ് ചെയ്‌താൽ മാത്രമേ ഹർദിക്കിനെ മുംബൈ ക്യാമ്പിൽ എത്തിക്കാൻ കഴിയുകയുള്ളു എന്നതും മുംബൈയ്ക്ക് തലവേദനയാകും.

എന്നാൽ മുംബൈ ഇന്ത്യൻസ് ട്രാൻഫർ സംബന്ധിച്ച് ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം താരലേലത്തിന് മുന്നോടിയായി ടീമുകൾക്ക് കളിക്കാരെ നിലനിർത്താനുള്ള സമയപരിധി ഇന്ന് വൈകിട്ട് നാലിന് അവസാനിക്കും. ഇത്തവണത്തെ താരലേലത്തിൽ രോഹിത് ശർമയും ഉണ്ടാവും എന്നതിനാൽ മുംബൈ ഇന്ത്യൻസ് താരത്തെ നിലനിർത്തുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. രോഹിത് ശർമയെ മുംബൈ ഇന്ത്യൻസ് വിട്ടുകളഞ്ഞാൽ ഹർദിക്കിനെ ക്യാപ്റ്റനാക്കാനായിരിക്കും മുംബൈയുടെ ലക്ഷ്യം.

2015ൽ 10 ലക്ഷം രൂപയ്ക്കായിരുന്നു മുംബൈ ഹർദിക്കിനെ സ്വന്തമാക്കുന്നത്. മുംബൈയ്ക്ക് കീഴിൽ 2015, 2017, 2019, 2020 എന്നീ സീസണുകളിൽ കിരീടം സ്വന്തമാക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു. 2022ൽ മെഗാ ലേലത്തിലൂടെ ഗുജറാത്ത് ടൈറ്റൻസിൽ നായകനായെത്തിയ ഹർദിക് പാണ്ഡ്യ ആ സീസണിലെ കിരീടവും നേടി. രാജസ്ഥാൻ റോയൽസിനെതിരായ ഫൈനലിൽ പ്ലേയർ ഓഫ് ദ് മാച്ചും ഹർദിക് പാണ്ഡ്യയായിരുന്നു.

2023ൽ ഹർദിക്കിൻ്റെ കീഴിൽ ഫൈനൽ വരെ എത്തിയ ഗുജറാത്ത് ധോണി നായകനായ ചെന്നൈ സൂപ്പർ കിങ്‌സിനോട് തോൽക്കുകയായിരുന്നു. അതേസമയം പാണ്ഡ്യ മുംബൈയിലേക്ക് ട്രാൻസ്ഫറായാൽ ഗുജറാത്തിനെ ശുഭ്മാൻ ‍​ഗില്ലായിരിക്കും നയിക്കുക.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com