ന‍്യൂസിലൻഡ് താരത്തിന്‍റെ റെക്കോഡ് തകർത്തു; വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരം കളിച്ച താരമായി ഹർമൻപ്രീത് കൗർ

എല്ലാ ഫോർമാറ്റിൽ നിന്നുമായി 368 മത്സരങ്ങളാണ് ഹർമൻപ്രീത് കളിച്ചിട്ടുള്ളത്
harmanpreet kaur new record

ഹർമൻപ്രീത് കൗർ

Updated on

ന‍്യൂഡൽഹി: അടുത്തിടെ നടന്ന ഇംഗ്ലണ്ട് പര‍്യടനം 2-1ന് ഇന്ത‍്യ പരാജയപ്പെട്ടെങ്കിലും പുതിയ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ക‍്യാപ്റ്റൻ ഹർമൻപ്രീത് കൗർ. ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരം കളിക്കുന്ന താരമെന്ന റെക്കോഡാണ് ഹർമൻപ്രീതിനെ തേടിയെത്തിയത്. എല്ലാ ഫോർമാറ്റിൽ നിന്നുമായി 368 മത്സരങ്ങളാണ് ഹർമൻപ്രീത് കളിച്ചിട്ടുള്ളത്.

ഇതോടെ ന‍്യൂസിലൻഡ് താരം സൂസി ബേറ്റ്സിന്‍റെ (367 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട്) റെക്കോഡ് പഴങ്കഥയായി. 357 മത്സരങ്ങൾ കളിച്ചിട്ടുള്ള ഓസ്ട്രേലിയൻ താരം എല്ലിസ് പെറിയും 333 മത്സരം കളിച്ചിട്ടുള്ള മുൻ ഇന്ത‍്യൻ ക‍്യാപ്റ്റൻ മിത്തലി രാജും തൊട്ടു താഴെ ന‍്യൂസിലൻഡ് താരം സോഫി ഡെവൈനും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. 2009ൽ‌ ടി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരേയാണ് അരങ്ങേറ്റം കുറിച്ചുകൊണ്ടാണ് ഹർമൻപ്രീത് അന്താരാഷ്ട്ര ക്രിക്കറ്റിൽ വരവറിയിച്ചത്.

logo
Metro Vaartha
www.metrovaartha.com