ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ബ്രൂക്ക് കളിക്കില്ല

വ്യക്തിപരമായ കാരണങ്ങൾ; ബ്രൂക്ക് പരമ്പരയിൽ നിന്ന് പിന്മാറി
ഹാരി ബ്രൂക്ക്
ഹാരി ബ്രൂക്ക്

ലണ്ടന്‍: ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലീഷ് ബാറ്റര്‍ ഹാരി ബ്രൂക്ക് കളിക്കില്ല. വ്യക്തിപരമായ കാരണങ്ങളാൽ പിന്മാറിയ താരം ഉടന്‍ തന്നെ നാട്ടിലേക്ക് മടങ്ങും. ഇംഗ്ലണ്ട് ആന്‍റ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഇംഗ്ലണ്ടിലേക്ക് മടങ്ങുന്ന ബ്രൂക്ക് ഉടന്‍ ഇന്ത്യയിലെത്തില്ലെന്നും പരമ്പരയില്‍ കളിക്കില്ലെന്നും ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് പറഞ്ഞു. കുടുംബപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങുന്ന ബ്രൂക്കിന്‍റെ സ്വകാര്യത മാനിക്കണമെന്നും മറ്റ് വിശദാംശങ്ങള്‍ പുറത്തുവിടാനാവില്ലെന്നും ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് ട്വീറ്റില്‍ പറഞ്ഞു.

മാര്‍ച്ച് അവസാനവാരം തുടങ്ങുന്ന ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി ബ്രൂക്ക് കളിക്കാനെത്തുമോ എന്നകാര്യം വ്യക്തമല്ല. ഐപിഎല്‍ താരലേലത്തില്‍ നാലു കോടി രൂപക്കാണ് ബ്രൂക്കിനെ ഡല്‍ഹി സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി ഐപിഎല്ലില്‍ അരങ്ങേറിയ ബ്രൂക്ക് പക്ഷെ നിരാശപ്പെടുത്തിയിരുന്നു. ടെസ്റ്റ് പരമ്പരയില്‍ ബ്രൂക്കിന്‍റെ പകരക്കാരനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ജനുവരി 25ന് ഹൈദരാബാദിലാണ് ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com