ഇംഗ്ലണ്ടിനെതിരായ പരമ്പര; ഹർഷിത് റാണയെ ടെസ്റ്റ് ടീമിൽ നിന്നും ഒഴിവാക്കി

താരത്തെ നാട്ടിലേക്ക് തിരിച്ചയച്ചേക്കുമെന്നാണ് സൂചന
Harshit Rana will not play the second Test against England here is why

ഹർഷിത് റാണ

Updated on

ലണ്ടൻ: ഇംഗ്ലണ്ട് പരമ്പരയിലെ ആദ‍്യ ടെസ്റ്റ് മത്സരത്തിൽ തോൽവിയറിഞ്ഞതിനു പിന്നാലെ ഇന്ത‍്യൻ പേസർ ഹർഷിത് റാണയെ ടീമിൽ നിന്നും ഒഴിവാക്കിയതായി റിപ്പോർട്ട്. താരത്തെ നാട്ടിലേക്ക് തിരിച്ചയച്ചേക്കുമെന്നാണ് സൂചന.

ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് ഹർഷിതിനെ തിരിച്ചയക്കുന്നതെന്ന് കോച്ച് ഗൗതം ഗംഭീർ പറഞ്ഞതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ആദ‍്യ ടെസ്റ്റിനുള്ള ടീമിൽ റാണ അംഗമായിരുന്നുവെങ്കിലും റാണയ്ക്ക് മത്സരത്തിൽ കളിക്കാൻ സാധിച്ചിരുന്നില്ല. രണ്ടാം ടെസ്റ്റിനു വേണ്ടി ബർമിങ്ങാമിലേക്ക് പോയ ഇന്ത‍്യൻ ടീമിനൊപ്പം ഹർഷിത് ഇല്ലെന്നാണ് വിവിധ മാധ‍്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നത്.

ഇംഗ്ലണ്ട് ലയൺസിനെതിരായ അനൗദ‍്യോഗിക ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഇന്ത‍്യൻ ടീമിൽ റാണയെ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും സീനിയർ ടീമിലേക്കുള്ള 18 അംഗ ടീമിൽ താരത്തിന്‍റെ പേരുണ്ടായിരുന്നില്ല. പിന്നീടാണ് 19-ാ മനായി ഹർഷിതിനെ ഉൾപ്പെടുത്തിയത്.

ഈ തീരുമാനത്തിനെതിരേ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഗൗതം ഗംഭീറുമായുള്ള സൗഹൃദത്തിന്‍റെ പുറത്താണ് താരത്തെ ടീമിലെടുത്തതെന്നും ഇംഗ്ലണ്ട് ലയൺസിനെതിരേ മികച്ച പ്രകടനം കാഴ്ചവച്ച അൻഷുൽ കാംബോജ് അടക്കമുള്ളവരെ തഴഞ്ഞ നടപടി ശരിയല്ലെന്നും വിമർശനം ഉയർന്നിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com