ദുബായ്: മലേഷ്യയിലെ ജോഹോർ ബഹ്‌റുവിൽ നടന്ന ഏഷ്യ റഗ്ബി അണ്ടർ-18 സെവൻസ് ചാമ്പ്യൻഷിപ്പിൽ യുഎഇ യൂത്ത് ടീമിന് ഹാട്രിക് കിരീടം.ഹോങ്കോങ്ങിനെ 43-0ന് പരാജയപ്പെടുത്തിയാണ് യുഎഇ ടീം മൂന്നാം തവണയും ജേതാക്കളായത്.
ഏഷ്യ റഗ്ബി പ്രസിഡന്‍റ് ഖായിസ് അൽ ദലായ് യുഎഇ ടീമിന് കപ്പ് സമ്മാനിച്ചു. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിലായി 15 ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്.