ഉറുഗ്വെയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തിന് പിന്നാലെ സ്പെയിൻ താരങ്ങൾക്ക് പരുക്ക്; ആശങ്ക

തോളെല്ലിന് പരുക്കേറ്റ യെറെമി പിനോയ്ക്ക് ശേഷിക്കുന്ന ലോകകപ്പ് മത്സരങ്ങളും നഷ്ടമായേക്കുമെന്നാണ് ടീമിന്‍റെ കോച്ച് ഫുവന്തെ മാധ‍്യമങ്ങളോട് വ‍്യക്തമാക്കിയിട്ടുള്ളത്
huge setback for spain as Yeremy Pino and nico williams injured

യെറെമി പിനോ

Updated on

ഗ്വാഡലഹാര: ഉറുഗ്വെയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തിന് പിന്നാലെ സ്പെയ്നിന്‍റെ മുന്നേറ്റ നിര താരങ്ങളായ യെറെമി പിനോയ്ക്കും നിക്കോ വില‍്യംസിനും പരുക്കേറ്റു. നോക്കൗട്ട് മത്സരത്തിൽ സ്പെയിന് ഇത് വലിയ തിരിച്ചടിയാകും.

തോളെല്ലിന് പരുക്കേറ്റ യെറെമി പിനോയ്ക്ക് ശേഷിക്കുന്ന ലോകകപ്പ് മത്സരങ്ങളും നഷ്ടമായേക്കുമെന്നാണ് ടീമിന്‍റെ കോച്ച് ഫുവന്തെ മാധ‍്യമങ്ങളോട് വ‍്യക്തമാക്കിയിട്ടുള്ളത്.

അടുത്തിടെ പരുക്ക് ഭേദമായി ടീമിൽ തിരിച്ചെത്തിയതായിരുന്നു നിക്കോ വില‍്യംസ്. ഇതിനിടെയാണ് വീണ്ടും പരുക്കേൽക്കുന്നത്. തങ്ങളുടെ ആദ‍്യ കളിയിൽ കേപ് വർദെയോട് സമനില വഴങ്ങിയെങ്കിലും രണ്ടാം മത്സരത്തിൽ സൗദി അറേബ‍്യയെ നാല് ഗോളുകൾക്ക് എതിരില്ലാതെ പരാജയപ്പെടുത്തി സ്പെയിൻ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. നിലവിലെ ഗ്രൂപ്പ് ഘട്ടത്തിലെ പോയിന്‍റ് നില പ്രകാരം നോക്കൗട്ട് മത്സരത്തിൽ ഓസ്ട്രിയയാരിക്കും സ്പെയിനിന്‍റെ എതിരാളികൾ.

logo
Metro Vaartha
www.metrovaartha.com