കടുപ്പിച്ച് ഐസിസി; ഇന്ത്യയിലേക്കില്ലെങ്കിൽ ബംഗ്ലാദേശ് ലോകകപ്പ് കളിക്കേണ്ട, തീരുമാനം ബിസിബിയെ അറിയിച്ചു

പകരം മറ്റൊരു ടീമിനെ ഉൾപ്പെടുത്തുമെന്ന് ഐസിസി
icc against bangladesh team

ഇന്ത്യയിലേക്കില്ലെങ്കിൽ ബംഗ്ലാദേശ് ലോകകപ്പ് കളിക്കേണ്ട

Updated on

മുംബൈ: ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ട്വൻറി-20 ലോകകപ്പിന് ബംഗ്ലാദേശ് ഇന്ത്യയിലേക്ക് യാത്ര ചെയ്തില്ലെങ്കിൽ അവർക്ക് പകരം മറ്റൊരു ടീമിനെ ഉൾപ്പെടുത്തുമെന്ന് ഐസിസി. ബുധനാഴ്ച ചേർന്ന ഐസിസി ഉന്നതതല യോഗത്തിന് ശേഷമാണ് തീരുമാനം. നേരത്തെ ഇന്ത്യയിൽ സുരക്ഷ ഭീഷണി ചൂണ്ടിക്കാട്ടി ബംഗ്ലാദേശിന്‍റെ മത്സരങ്ങളുടെ വേദി മാറ്റാനായി ബിസിബി ഐസിസിക്ക് കത്തയച്ചിരുന്നു.

നിലവിലെ ഷെഡ്യുൾ പ്രകാരം തന്നെ മുന്നോട്ട് പോകാനാണ് ഐസിസിയുടെ തീരുമാനം.

നേരത്തെ ബംഗ്ലാദേശിന്‍റെ ലോകകപ്പ് മത്സരങ്ങൾ ശ്രീലങ്കയ്ക്ക് മാറ്റാനായി ബിസിബി ആവശ്യപ്പെട്ടിരുന്നു. പക്ഷേ ബംഗ്ലാദേശിന്‍റെ ആവശ്യങ്ങൾ അംഗീകരിക്കില്ലെന്നും വേദി മാറ്റാൻ നിർവാഹമില്ലെന്നും ഐസിസി യോഗത്തിൽ തീരുമാനമെടുത്തു. അതിനിടെ പാക്കിസ്ഥാൻ ബംഗ്ലാദേശിന് പിന്തുണയുമായി രംഗത്ത് വന്നതായും റിപ്പോർട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com