ലോകകപ്പ് ജേതാക്കള്‍ക്ക് 33 കോടി: സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി

ഒക്ടോബർ എട്ടിന് ഓസ്ട്രേലിയയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം
ലോകകപ്പ് ട്രോഫി
ലോകകപ്പ് ട്രോഫി
Updated on

ന്യൂഡൽഹി: ഇന്ത്യയില്‍ വെച്ച് നടക്കുന്ന 2023 ക്രിക്കറ്റ് ലോകകപ്പ് സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി. 10 ടീമുകൾ ലോകകപ്പിനായി കൊമ്പുകോർക്കുമ്പോൾ ജേതാക്കള്‍ക്ക് നാല് മില്യണ്‍ യു.എസ്. ഡോളര്‍ (ഏകദേശം 33 കോടി രൂപ) സമ്മാനമായി ലഭിക്കും. ആകെ 10 മില്യണ്‍ ഡോളറാണ് (ഏകദേശം 84 കോടി രൂപ) സമ്മാനത്തുകയായി നൽകുന്നത്. റണ്ണേഴ്‌സ് അപ്പാകുന്ന ടീമിന് 2 മില്യണ്‍ യു.എസ്. ഡോളര്‍ (ഏകദേശം 16 കോടി രൂപ) സമ്മാനമായി ലഭിക്കും.

ഗ്രൂപ്പ് ഘട്ടത്തില്‍ വിജയിക്കുന്ന ഓരോ ടീമിനും സമ്മാനത്തുക നല്‍കുന്നുണ്ട്. ഓരോ ടീമിനും 40000 യു.എസ്. ഡോളര്‍ (ഏകദേശം 33 ലക്ഷം രൂപ) സമ്മാനമായി ലഭിക്കും. ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താവുന്ന ഓരോ ടീമിനും ഒരു ലക്ഷം യു.എസ്. ഡോളര്‍ (ഏകദേശം 83 ലക്ഷം രൂപ) വീതം ലഭിക്കും. സെമിയില്‍ തോല്‍ക്കുന്ന ടീമിന് എട്ട് എട്ട് ലക്ഷം യു.എസ്.ഡോളറാണ് സമ്മാനം(ഏകദേശം ആറുകോടി 63 ലക്ഷം രൂപ).

ഒക്ടോബർ അഞ്ചിന് ഏകദിന ലോകകപ്പിന് തുടക്കമാകുമ്പോൾ ആദ്യ മത്സരത്തിൽ നിലവിലെ ജേതാക്കളായ ഇംഗ്ലണ്ട് ന്യൂസിലൻഡിനെ നേരിടും. ഒക്ടോബർ എട്ടിന് ഓസ്ട്രേലിയയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഗ്രൂപ്പ് ഘട്ടത്തിൽ പത്തു ടീമുകളും റൗണ്ട്–റോബിൻ ഫോർമാറ്റിൽ പരസ്പരം ഏറ്റുമുട്ടും. ആദ്യ നാലു സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ സെമിഫൈനലിൽ പ്രവേശിക്കും. നവംബർ 19നു അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഫൈനൽ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com