ശ്രീലങ്കന്‍ ക്രിക്കറ്റ് ബോർഡിനെ വിലക്കി ഐസിസി

ലോകകപ്പിലെ 9 മത്സരങ്ങളില്‍ നിന്ന് 4 പോയിന്‍റ് മാത്രമാണ് ലങ്കയ്ക്ക് നേടാനായത്.
ശ്രീലങ്കന്‍ ക്രിക്കറ്റ് ബോർഡിനെ വിലക്കി ഐസിസി
Updated on

ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിൽ (ഐസിസി) ചട്ടം ലംഘിച്ചതിന് ശ്രീലങ്കയെ കൗൺസിലിൽ നിന്നു സസ്പെന്‍ഡ് ചെയ്തു. ശ്രീലങ്കയിലെ ക്രിക്കറ്റ് ബോര്‍ഡില്‍ അവിടത്തെ സര്‍ക്കര്‍ ഇടപെട്ടു എന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് സസ്പെന്‍ഷന്‍.

ലോകകപ്പ് തോല്‍വിക്കു പിന്നാലെ ടീം സെലക്‌ഷനിലെ പാളിച്ചകളും കെടുകാര്യസ്ഥതയുമുന്നയിച്ച് ലങ്കന്‍ കായിക വകുപ്പ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പിരിച്ചുവിട്ടിരുന്നു. ഇതാണ് ഐസിസി സസ്പെന്‍ഷനിലേക്ക് നയിച്ചത്.

രാജ്യാന്തര കായിക സംഘടനയില്‍ അതത് രാജ്യങ്ങളിലെ സര്‍ക്കാര്‍ കൈകടത്തിയാല്‍ അതിനെതിരേ നടപടിയെടുക്കാനാകുമെന്നാണ് ഫിഫ, ഇന്‍റര്‍നാഷണല്‍ ഒളിംപിക് കമ്മിറ്റി അടക്കമുള്ളവയുടെ ചട്ടം. ഇതേ നിയമം തന്നെയാണ് ഐസിസിക്കുമുള്ളത്. ലോകകപ്പിലെ 9 മത്സരങ്ങളില്‍ നിന്ന് 4 പോയിന്‍റ് മാത്രമാണ് ലങ്കയ്ക്ക് നേടാനായത്. 7 മത്സരങ്ങളിലും ദയനീയമായി പരാജയപ്പെട്ടു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com