ദക്ഷിണാഫ്രിക്ക സെമിയിൽ; ഇംഗ്ലണ്ടിനെതിരേ തകർപ്പൻ ജയം

നിശ്ചിത ഓവറിൽ ഇംഗ്ലണ്ട് ഉയർത്തിയ 180 റൺസ് ദക്ഷിണാഫ്രിക്ക 29.1 ഓവറിൽ മറികടന്നു
icc champions trophy england vs south africa

ദക്ഷിണാഫ്രിക്ക സെമിയിൽ; ഇംഗ്ലണ്ടിനെതിരേ തകർപ്പൻ ജയം

Updated on

കറാച്ചി: ഐസിസി ചാംപ‍്യൻസ് ട്രോഫിയിൽ ഇംഗ്ലണ്ടിനെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് 8 വിക്കറ്റ് ജയം. നിശ്ചിത ഓവറിൽ ഇംഗ്ലണ്ട് ഉയർത്തിയ 180 റൺസ് ദക്ഷിണാഫ്രിക്ക 29.1 ഓവറിൽ മറികടന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി റാസി വാൻഡർ ദസനും (72) ഹെൻറിക്ക് ക്ലാസനും (64) അർധസെഞ്ചുറി നേടി. ഇതോടെ ദക്ഷിണാഫ്രിക്ക സെമി ഫൈനൽ സ്ഥാനം ഉറപ്പിച്ചു.

തുടക്കത്തിലെ ഓപ്പണർ ബാറ്റർ ട്രിസ്റ്റിയൻ സ്റ്റബ്സിന്‍റെയും (0) റയാൻ റിക്കിൾടണിന്‍റെയും (27) വിക്കറ്റ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റിൽ റാസി വാൻഡർ ദസനും ക്ലാസനും ചേർന്നുണ്ടാക്കിയ 100 റൺസ് കൂട്ടുക്കെട്ടാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

ഇംഗ്ലണ്ടിന് വേണ്ടി ജോഫ്രാ ആർച്ചർ രണ്ടും ആദിൽ റഷീദ് ഒരു വിക്കറ്റും വീഴ്ത്തി. ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന് വേണ്ടി ജോ റൂട്ടിന് (37) മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനയത്. മാർക്കോ യാൻസൻ, മറ്റാർക്കും മിക്ച പ്രകടനം പുറത്തെടുക്കാനായില്ല. മാർക്കോ യാൻസൻ, ലുങ്കി എൻങ്കിടി, കാഗിസോ റബാഡ എന്നിവരടങ്ങുന്ന ആക്രമണോത്സുകമായ ബൗളിങ് നിരയ്ക്ക് മുന്നിൽ പിടിച്ചു നിൽകാനാകാതെ ഇംഗ്ലണ്ട് ബാറ്റർമാർ മടങ്ങി

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com