ഹെൽമറ്റ് വലിച്ചെറിഞ്ഞ് വിജയാഘോഷം; സഞ്ജുവിന് പണി കിട്ടുമോ?

സഞ്ജുവിന്‍റെ വിജയാഘോഷ പ്രകടനം ഐസിസിയുടെ അച്ചടക്ക സമിതി പരിശോധിച്ചു വരുകയാണെന്നാണ് വിവരം
icc likely to take action against sanju samson in match winning celebration against west indies

സഞ്ജു സാംസൻ

Updated on

മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ സൂപ്പർ 8 മത്സരത്തിൽ വിജയിച്ചതിനു പിന്നാലെ ഹെൽമറ്റ് വലിച്ചെറിഞ്ഞ് വിജയാഘോഷം നടത്തിയ മലയാളി താരം സഞ്ജു സാംസൻ അച്ചടക്ക നടപടികൾ നേരിടേണ്ടി വരുമെന്ന് റിപ്പോർട്ടുകൾ.

സഞ്ജുവിന്‍റെ വിജയാഘോഷ പ്രകടനം ഐസിസിയുടെ അച്ചടക്ക സമിതി പരിശോധിച്ചു വരുകയാണെന്നാണ് വിവരം. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനൽ മത്സരത്തിൽ സഞ്ജുവിന് വിലക്കേർപ്പെടുത്തിയേക്കില്ലെന്നാണ് സൂചനകൾ.

ഹെൽമറ്റ് വലിച്ചെറിയുന്നത് ഐസിസിയുടെ പെരുമാറ്റച്ചട്ട പ്രകാരം ലെവൽ 1 കുറ്റമായിട്ടാണ് കണക്കാക്കുന്നത്. മാച്ച് ഫീയുടെ 50ശതമാനം വരെ പിഴയും ഒന്നോ രണ്ടോ ഡീമെറിറ്റ് പോയിന്‍റോ ആയിരിക്കും ശിക്ഷ ലഭിക്കുക. സമാന കുറ്റം 24 മാസത്തിനകം ആവർത്തിച്ചാലോ ഡീമെറിറ്റ് പോയിന്‍റ് 4 ആവുകയോ ചെയ്താലാണ് താരത്തിന് വിലക്ക് നേരിടേണ്ടി വരുക. വിജയം നേടിയതിനു പിന്നാലെയായിരുന്നു സഞ്ജു തന്‍റെ ഹെൽ‌മറ്റ് വലിച്ചെറിഞ്ഞ് വിജയാഘോഷം നടത്തിയത്.

logo
Metro Vaartha
www.metrovaartha.com